Latest

ആകർഷകമായ ഭക്ഷണവും ഇൻ്റർനെറ്റും;ജയിലിലേക്ക് തടവുകാരെ ആവശ്യമുണ്ട്

“Manju”

സാധാരണയായി ജയിലിലെ അന്തേവാസികളെന്ന് പറയുന്നത് ജയിൽപുള്ളികളാണ്. കുറ്റകൃത്യങ്ങൾ ചെയ്ത് ശിക്ഷ അനുഭവിക്കാൻ ജയിലിലെത്തുന്നവർ. പുറം ലോകത്ത് കിട്ടുന്ന സൗകര്യങ്ങളോ സ്വാതന്ത്ര്യമോ ലഭിക്കാതെയുള്ള ജീവിതമാണ് ജയിലിലേത്.

കുറച്ച് ദിവസങ്ങളായി സ്വിറ്റസർലൻഡിലെ സൂറിച്ചിലെ ഒരു ജയിലാണ് സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം. സൂറിച്ചിൽ പുതുതായി ആരംഭിക്കുന്ന ജയിലിലേക്ക് തടവുകാരെ ആവശ്യമുണ്ട്. ശിക്ഷിക്കാനല്ല. ജയിലിലെ പോരായ്മകൾ മനസിലാക്കാനാണത്ര. ഇതിനായി വലിയ ഓഫറും അധികൃതർ ആളുകൾക്ക് മുമ്പിൽ വെച്ചിട്ടുണ്ട്. നാല് ദിവസമാണ് ജയിലിൽ കഴിയുന്നത്.വേതനം ലഭിക്കില്ല. പകരം അത്യാകർഷകമായ ഭക്ഷണവും ഫ്രീ ഇൻ്റർനെറ്റുമാണ് ഓഫർ. മൂന്ന് രാത്രികൾ ജയിലിൽ തങ്ങാൻ ധൈര്യമുണ്ടോ എന്ന അധികൃതരുടെ പരസ്യം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

വാർത്തയറിഞ്ഞതോടെ നിരവധി പേരാണ് ജയിലിൽ കഴിയാൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. 241 തടവുകാരെയാണ് ആവശ്യമെങ്കിലും 700 ലധികം പേരാണ് അപേക്ഷ അയച്ചിട്ടുള്ളത്. പകുതിവെച്ച് പോവണമെന്നു തോന്നിയാൽ അതിനും സൗകര്യമുണ്ട്. പകരം വെയിറ്റിംഗ് ലിസ്റ്റിലുള്ളവർക്ക് അവസരം ലഭിക്കും.

ഫെബ്രുവരി 13 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. അപേക്ഷ സമർപ്പിക്കുന്നവർ 18 വയസിനു മുകളിലുള്ളവരോ സൂറച്ചിൽ താമസിക്കുന്നവരോ ആയിരിക്കണം. മാർച്ച് 24 മുതൽ 27 വരെയാണ് ജയിലിൽ താമസിക്കേണ്ടത്.

പോവുന്ന സമയത്ത് ജയിലിലെ പ്രശ്നങ്ങൾ അധികൃതരെ അറിയിക്കണം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. താമസസൗകര്യത്തിലെ എന്ത് പ്രശ്‌നങ്ങളും അറിയിക്കാമെന്ന് അധികൃതർ പറയുന്നു. സൂറിക്ക് വെസ്റ്റിലെ ഗുഡ്‌സ് ട്രെയിൻ സ്റ്റേഷൻ കെട്ടിടമാണ് ജയിലായി രൂപാന്തരപ്പെടുന്നത്. ഏപ്രിലിൽ പ്രവർത്തനം തുടങ്ങുന്ന ജയിലിൽ 150 ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്.

Related Articles

Back to top button