KeralaLatest

രാത്രി പത്തിന്‌ ശേഷം കരോളിന്‌ നിയന്ത്രണം

“Manju”

കോഴഞ്ചേരി: ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ കോവിഡ്‌ മാര്‍ഗരേഖ കര്‍ശനമായി പാലിക്കണമെന്ന്‌ പോലീസ്‌.
നിയന്ത്രണങ്ങള്‍ കാരണം ഇടവേളയ്‌ക്ക്‌ ശേഷമാണ്‌ ക്രിസ്‌മസ്‌ കരോള്‍ നടക്കുന്നത്‌. കോവിഡ്‌ നിയന്ത്രണങ്ങള്‍ പാലിച്ച്‌ കരോള്‍ സംഘങ്ങള്‍ക്ക്‌ പോലീസിന്റെ കര്‍ശനമായ നിരീക്ഷണത്തോടെയാണ്‌ അനുമതി നല്‍കുന്നത്‌. വൈകിട്ട്‌ ആറു മുതല്‍ രാത്രി 10 വരെയാണ്‌ വീടുകളില്‍ പോയി പാടുന്നതിന്‌ കരോള്‍ സംഘങ്ങള്‍ക്ക്‌ പോലീസ്‌ അനുമതി നല്‍കുന്നത്‌. സാമൂഹിക അകലം പാലിച്ച്‌ രണ്ട്‌ ഡോസ്‌ വാക്‌സിന്‍ എടുത്തവര്‍ക്കാണ്‌ വീടുകളില്‍ കരോള്‍ സംഘങ്ങള്‍ക്ക്‌ ഒപ്പം പോകാന്‍ കഴിയൂ. സാമൂഹിക അകലം പാലിച്ചു വേണം പോകേണ്ടത്‌. മാസ്‌ക്കും സാനിട്ടൈസറും എപ്പോഴും കരോള്‍ സംഘത്തിന്റെ കൈയില്‍ കാണണം. തിരിച്ചറിയല്‍ കാര്‍ഡും ഓരോരുത്തരും കൈയില്‍ കരുതണം. വീടുകള്‍ കേന്ദ്രീകരിച്ചുള്ള ഭക്ഷണം ഒഴിവാക്കണമെന്നും നിഷ്‌കര്‍ഷിക്കുന്നുണ്ട്‌. വാഹനങ്ങളില്‍ മൈക്ക്‌ വച്ചുള്ള കരോള്‍ സംഘങ്ങള്‍ക്ക്‌ വിലക്കുണ്ട്‌. രാത്രി 10 ന്‌ ശേഷം കരോള്‍ സംഘങ്ങള്‍ക്ക്‌ അനുമതിയില്ല. 10 മണിക്ക്‌ ശേഷം ഇറങ്ങുന്നവര്‍ക്ക്‌ എതിരെ കോവിഡ്‌ നിയന്ത്രണ വകുപ്പുകള്‍ ചുമത്തി കര്‍ശനമായ നടപടിയും ഉണ്ടാകും.
ഇങ്ങനെ ഇറങ്ങുന്നവരെ കുറിച്ച്‌ നാട്ടുകാര്‍ക്കും പോലീസില്‍ അറിയിക്കാം. അതാത്‌ പോലീസ്‌ സേ്‌റ്റഷനില്‍ ഇന്‍സ്‌പെക്‌ടര്‍ റാങ്കിലുള്ള ഉദ്യോഗസ്‌ഥരാണ്‌ അപേക്ഷകള്‍ പരിശോധനിച്ച്‌ കരോള്‍ സംഘങ്ങള്‍ക്ക്‌ അനുമതി നല്‍കുന്നത്‌.

Related Articles

Back to top button