ErnakulamKeralaLatest

നഗരത്തില്‍ ഇന്നു മുതല്‍ ഓട്ടോ ആംബുലന്‍സ് സര്‍വ്വീസ് തുടങ്ങി

“Manju”

എറണാകുളം: കോവിഡ് വ്യാപനത്തിന്റെ ഭാഗമായി കൊച്ചി നഗരത്തില്‍ ഓട്ടോ ആംബുലന്‍സ് പദ്ധതി തുടങ്ങി. ജില്ലാ ഓട്ടോ ഡ്രൈവേഴ്സ് സഹകരണ സംഘത്തിന്‍െറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഇതിനായി പരിശീലനം ലഭിച്ച 18 ഓട്ടോ ഡ്രൈവര്‍മാര്‍ ഇന്നു മുതല്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ തയ്യാറായിരിക്കുകയാണ്. നഗരത്തിലെ വിവിധ പ്രദേശങ്ങളിലെ കോവിഡ് ബാധിതരെ ആശുപത്രികളില്‍ എത്തിക്കുക, മരുന്നും ഭക്ഷണവും നല്‍കുക തുടങ്ങിയ സേവനങ്ങളാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

മരുന്നുകളും, മറ്റ് ഉപകരണങ്ങളും ഓട്ടോ ആംബുലന്‍സില്‍ സജ്ജമാക്കിയിട്ടുണ്ട്. പോര്‍ട്ടബിള്‍ ക്യാബിനുകള്‍, തെര്‍മോമീറ്റര്‍, പള്‍സ് ഓക്സി മീറ്ററുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഇതിന്റെ സേവനം 24 മണിക്കൂറും ലഭ്യമാണ്. ഈ മഹത്തായ സേവനത്തില്‍ വനിതകളുമുണ്ട് എന്നതും ശ്രദ്ധേയമാണ്.

Related Articles

Back to top button