Latest

ജി-20 സമ്മേളന വിജയം, ഓരോ ഭാരതീയനും അഭിമാനിക്കണം

“Manju”

മുംബൈ: ജി-20 ഉച്ചകോടിയുടെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദനമറിയിച്ച്‌ സൂപ്പര്‍താരം ഷാറൂഖ് ഖാൻ. എക്സിലൂടെയാണ് താരം അഭിനന്ദനം അറിയിച്ചത്. ജി-20 സമ്മേളനത്തിന്റെ വിജയം ഓരോ ഭാരതീയന്റെയും മനസില്‍ അഭിമാനവും പ്രൗഡിയും നിറയ്ക്കുന്നതാണെന്ന് ഷാറൂഖ് എക്സില്‍ കുറിച്ചു.

സമ്മേളനത്തിന്റെ ആപ്തവാക്യമായ ‘വസുധൈവ കുടുംബക’ത്തിന് സമാനമായി മോദിയുടെ കീഴില്‍ ഇന്ത്യ ഒരുമയില്‍ പുരോഗമിക്കുമെന്നും ഷാറൂഖ് കുറിച്ചു.പ്രധാനമന്ത്രിയുടെ പോസ്റ്റ് റീ പോസ്റ്റ് ചെയ്താണ് ഷാരൂഖ് ഖാന്‍റെ വാക്കുകള്‍.

Related Articles

Back to top button