InternationalLatest

ഒമിക്രോണിനെതിരെ ജാഗ്രതവേണം: ബൈഡന്‍

“Manju”

ഒമിക്രോണിനെതിരെ ജാഗ്രതവേണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഒമിക്രോണ്‍ ബാധ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയത്. വാക്‌സിന്‍ ഇതുവരെ എടുക്കാ ത്തവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിലവില്‍ എടുത്തവര്‍ ബൂസ്റ്റര്‍ ഡോസ് കഴിയും വേഗം എടുക്കണമെന്നും ബൈഡന്‍ ആവശ്യപ്പെട്ടു.

ആഗോളതലത്തില്‍ ഒമിക്രോണ്‍ ബാധിക്കുന്നത് വിവിധ രാജ്യങ്ങളില്‍ ഏറ്റക്കുറച്ചിലുണ്ട്. ഇതിനിടെ ഒമിക്രോണ്‍ പകരുന്ന വേഗത കൂടുതലാണെങ്കിലും രോഗബാധയുള്ളവരുടെ ആരോഗ്യനില വഷളാകുന്നില്ലെന്ന ആശ്വാസമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അമേരിക്കയിലെ 36 സംസ്ഥാനങ്ങളില്‍ നിലവില്‍ ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചുകഴിഞ്ഞു. വാക്‌സിന്‍ എടുത്തവരേയും ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവരേയും വലിയ തോതില്‍ ഒമിക്രോണ്‍ ബാധിക്കില്ലെന്ന നിഗമനത്തിലാണ് ഭരണകൂടമെന്നും ബൈഡന്‍ പറഞ്ഞു.

Related Articles

Back to top button