Thrissur

അങ്കണവാടികളിലേക്കുള്ള സ്ഥിരം ഒഴിവുകളിലേക്കായി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും കൂടിക്കാഴ്ച മാറ്റിവെച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കൂടിക്കാഴ്ച മാറ്റി

ആളൂർ പഞ്ചായത്ത്‌ പരിധിയിലെ അങ്കണവാടികളിലേക്കുള്ള സ്ഥിരം ഒഴിവുകളിലേക്കായി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും കൂടിക്കാഴ്ച മാറ്റിവെച്ചു. ഈ മാസം 12
മുതൽ 16 വരെ മാള വഴിയിലുള്ള ആളൂർ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് തീരുമാനിച്ചിരുന്ന കൂടിക്കാഴ്ചയാണ് മാറ്റിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കൂടിക്കാഴ്ച മാറ്റിവെച്ചതായി മാള ശിശു വികസന പദ്ധതി ഓഫീസർ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

Related Articles

Back to top button