LatestThiruvananthapuram

പോത്തൻകോട്, പാലോട്ടുകോണം, രത്നഗിരി, കാഞ്ഞാംപാറ – യൂണിറ്റ് പൊതുയോഗം നടന്നു

“Manju”

ശാന്തിഗിരി: തിരുവനന്തപുരം ഏരിയ (റൂറൽ) യൂണിറ്റുകളായ പോത്തൻകോട്, പാലോട്ടുകോണം, രത്നഗിരി, കാഞ്ഞാംപാറ എന്നിവിടങ്ങളിലെ പൊതുയോഗം ഞായറാഴ്ച രാവിലെ 11 മണിക്ക് നടന്നു. സാംസ്കാരികപ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ജന്മഗൃഹ സമുച്ചയ നിർമാണ പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ച് ആർട്സ് ആന്റ്‌ കൾച്ചർ ഡിപ്പാർട്ട്മെന്റ് ഇൻചാർജ് സ്വാമി ജനനന്മ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. സഹകരണമന്ദിര സമർപ്പണം, പർണ്ണശാല സമർപ്പണം എന്നിവ രാജ്യം മൊത്തം അറിയിച്ചതു പോലെ ജന്മഗൃഹം സമുച്ചയ നിർമ്മാണം ലോകം മുഴുവൻ അറിയിക്കാൻ നമുക്കു കഴിയണം. ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടനകേന്ദ്രമായി ഗുരുവിന്റെ ജന്മഗൃഹം മാറണം. ജന്മഗൃഹ പൂർത്തീകരണത്തിനു വേണ്ടി പ്രത്യേക പ്രാർത്ഥനവേണം. പരമ്പരയുടെ പ്രാർത്ഥനയിലൂടെയാണ് ജന്മഗൃഹ സമുച്ചയ നിർമ്മാണപ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്. തടസ്സങ്ങൾ ഉണ്ടാകാതിരിക്കാനുള്ള സങ്കല്പം ഏവർക്കും ഉണ്ടായിരിക്കണം. സാംസ്കാരിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ യൂണിറ്റ്തല മീറ്റിംഗുകൾ ഉടൻ ചേരും. പൗർണമി പ്രാർഥനയോടനുബന്ധിച്ചുള്ള ചുമതലകൾ ഇനി മുതൽ ഓരോ യൂണിറ്റുകാർ ഏറ്റെടുക്കേണ്ടതുണ്ട്. മംഗല്യശ്രീ, വാസശ്രീ, വിദ്യാനിധി പദ്ധതികൾ എല്ലാവർക്കും ഉപകരിക്കുന്ന രീതിയിൽ പ്രവർത്തന പഥത്തിലെത്തിക്കണമെന്നും സ്വാമി പറഞ്ഞു.

സ്വാമി ജനസമ്മതൻ ജ്ഞാനതപസ്വി, ജനനി പ്രമീള ജ്ഞാനതപസ്വിനി, ഡോ. റ്റി.എസ്.സോമനാഥൻ,ഡോ. ഹേമലത പി.എ, രവീന്ദ്രൻ പി.ജി., ജ്യോതിനാഥ് കെ.പി., പ്രേംരാജ്.എം.കെ, സിന്ധു ബി.പി, കരുണ.എസ്, ഭക്തപ്രിയൻ.എസ് എന്നിവർ യോഗത്തിൽ സംസാരിച്ചു.

Related Articles

Back to top button