LatestThiruvananthapuram

പോത്തന്‍കോട് കൊലപാതകം; മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയില്‍

“Manju”

തിരുവനന്തപുരം ; പോത്തന്‍കോട് സുധീഷ് വധക്കേസിലെ രണ്ടാം പ്രതി ഒട്ടകം രാജേഷ് അറസ്റ്റില്‍. ഇന്നു പുലര്‍ച്ചെയാണ് രാജേഷ് അറസ്റ്റിലായത്.കഴിഞ്ഞ 11 നാണ് ഗുണ്ടാപ്പക കാരണം സുധീഷിനെ പോത്തന്‍കോട് കല്ലൂര്‍ പാണന്‍വിള കോളനിയില്‍വച്ച്‌ വെട്ടിക്കൊന്നത്. തുടര്‍ന്ന് കാല്‍ വെട്ടിയെടുത്ത് ബൈക്കില്‍ പോകുന്ന ദൃശ്യം പുറത്ത് വന്നിരുന്നു. വെട്ടിയെടുത്ത കാല്‍പ്പാദം ഉയര്‍ത്തിപ്പിടിച്ച്‌ ബൈക്കിന് പിറകില്‍ യാത്ര ചെയ്തത് ഒന്നാം പ്രതി സുധീഷാണ്.

രാജേഷിനു വേണ്ടിയുള്ള അന്വേഷണത്തിനിടയില്‍ കഴിഞ്ഞ ദിവസം വള്ളം മറിഞ്ഞ് ഒരു പൊലീസുകാരന്‍ മരിച്ചിരുന്നു. രാജേഷിനെ തേടിപ്പോയ പൊലീസ് സംഘം സഞ്ചരിച്ച വള്ളം അഞ്ചുതെങ്ങ് കായലില്‍ മുങ്ങിയാണ് തിരുവനന്തപുരം എസ്‌എപി ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആലപ്പുഴ പുന്നപ്ര സ്വദേശി എസ് ബാലു മരിച്ചത്.

Related Articles

Back to top button