IndiaLatest

യുപിയില്‍ ആറുമാസത്തേക്ക്​ സമരങ്ങള്‍ക്ക്​ വിലക്കേര്‍പ്പെടുത്തി

“Manju”

ലഖ്​നോ: യോഗി സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ ആറുമാസത്തേക്ക്​ സമരങ്ങള്‍ക്ക്​ വിലക്കേര്‍പ്പെടുത്തി . തെരഞ്ഞെടുപ്പ്​ മുന്നില്‍ കണ്ടാണ്​ ‘ എസ്​മ ‘പ്രഖ്യാപിച്ചതെന്നാണ്​ പുറത്ത് വരുന്ന വിവരം. ഇതുസംബന്ധിച്ച്‌​ അഡീഷണല്‍ ചീഫ്​ സെക്രട്ടറി ഡോ. ദേവേഷ്​ കുമാര്‍ ചതുര്‍വേദി ഞായറാഴ്ച വിജ്ഞാപനം പുറത്തിറക്കിയതായി പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട്​ ചെയ്​തു.

യുപി ​ സര്‍ക്കാറുമായി ബന്ധപ്പെട്ട്​ പ്രവര്‍ത്തിക്കുന്ന പൊതു സേവന മേഖലകളിലും കോര്‍പറേഷനുകളിലും ​ത​ദ്ദേശഭരണ സ്​ഥാപനങ്ങളിലും പണിമുടക്ക്​ നിരോധിക്കുന്നതായി വിജ്ഞാപനത്തില്‍ പറയുന്നു. അതെ സമയം വിലക്ക്​ ലംഘിക്കുന്നവര്‍ നിയമനടപടികള്‍ നേരിടേണ്ടിവരും.

അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട്​ തൊഴിലെടുക്കുന്നവര്‍ പണിമുടക്കുകയോ ജോലി ചെയ്യാന്‍ വിസമ്മതിക്കു​കയോ ചെയ്​താല്‍ അവര്‍​ക്കെതിരെ നടപടിയെടുക്കാന്‍ എസ്​മ നിയമം സര്‍ക്കാറിന്​ അധികാരം നല്‍കും. നിയമ വ്യവസ്​ഥകള്‍ ലംഘിച്ചാല്‍ വാറണ്ടില്ലാതെ ആരെയും അറസ്റ്റ്​ ചെയ്യാന്‍ സംസ്​ഥാന സര്‍ക്കാറിന്​ അധികാരം ലഭിക്കും. ഒരുവര്‍ഷം വരെ തടവോ 1000 രൂപ പിഴയോ രണ്ടുശിക്ഷകളും കൂടിയോ നല്‍കാനുള്ള വ്യവസ്​ഥയും നിലനില്‍ക്കുന്നുണ്ട്.

 

Related Articles

Back to top button