IndiaLatest

നവജാത ശിശുവിന് രാത്രി മുഴുവന്‍ കാവലിരുന്ന് നായയും കുഞ്ഞുങ്ങളും

“Manju”

ഛത്തീസ്ഗഡ്: വയലില്‍ ഉപേക്ഷിച്ചു പോയ നവജാത ശിശുവിന് രാത്രി മുഴുവന്‍ കാവലിരുന്നത് ഒരു നായയും കുഞ്ഞുങ്ങളും. പൊക്കിള്‍ക്കൊടി പോലും മുറിക്കാതെയാണ് ആരോ കുഞ്ഞിനെ ഉപേക്ഷിച്ചുപോയത്. കുഞ്ഞിന്റെ നിറുത്താതെയുള്ള കരച്ചില്‍ കേട്ടാണ് പ്രദേശവാസികള്‍ രാവിലെ സ്ഥലത്തെത്തുന്നത്. കുഞ്ഞിന് ചുറ്റും നായക്കുഞ്ഞുങ്ങളെ കണ്ട് നാട്ടുകാര്‍ പേടിച്ചെങ്കിലും ഒരു പോറല്‍ പോലും അവ കുഞ്ഞിനെ ഏല്‍പ്പിച്ചിരുന്നില്ല.

ഐപിഎസ് ഉദ്യോഗസ്ഥന്‍ ദീപാന്‍ഷു കബ്ര ചിത്രങ്ങള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു മൃഗസ്നേഹിയായ ജീവ് ആശ്രയയും കുഞ്ഞിന്റെ ചിത്രങ്ങള്‍ പങ്കുവച്ചു. ‘മനുഷ്യനേക്കാള്‍ ദശലക്ഷക്കണക്കിന് മടങ്ങ് നല്ലത്. ഛത്തീസ്ഗഡിലെ മുംഗേലിയില്‍ നടന്ന സംഭവം വിശ്വസിക്കാന്‍ പ്രയാസമാണ്. മാതാപിതാക്കള്‍ നവജാതശിശുവിനെ ഉപേക്ഷിച്ചു. സമീപത്ത് ഒരു നായയുടെ രൂപത്തില്‍ മറ്റൊരു അമ്മ ഉണ്ടായിരുന്നു. ഗ്രാമവാസികള്‍ രാവിലെ പെണ്‍കുഞ്ഞിനെ കണ്ടെത്തിയപ്പോള്‍ അവളുടെ മേല്‍ ഒരു പോറല്‍ പോലും ഉണ്ടായിരുന്നില്ല, മനുഷ്യത്വവും ക്രൂരതയും തമ്മിലുള്ള വ്യത്യാസം അവര്‍ മനസിലാക്കുന്നുണ്ടോ?’ ഇങ്ങനെയായിരുന്നു കുറിപ്പ്.

പൊലീസ് സംഘമെത്തിയാണ് കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചത്. പൊക്കിള്‍കൊടി മുറിച്ച ശേഷം കുഞ്ഞിന് ആകാന്‍ഷ എന്ന പേരും നല്‍കി.

Related Articles

Back to top button