InternationalLatest

റഷ്യ ആണവായുധം പ്രയോഗിക്കാന്‍ തയ്യാറെടുക്കുന്നു: ഉക്രൈന്‍

“Manju”

ന്യൂയോര്‍ക്ക്: റഷ്യ, തങ്ങള്‍ക്കെതിരെ ന്യൂക്ലിയര്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്ന് ഉക്രൈനിലെ രാഷ്ട്രീയ പ്രതിനിധി. പാര്‍ലമെന്റ് അംഗമായ റസ്ലാന്‍ സ്റ്റെഫാന്‍ചുക് ആണ് ചര്‍ച്ചക്കിടയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
1991-ല്‍, ആണവായുധ പ്രയോഗം നടത്താന്‍ കഴിയുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമായിരുന്നു ഉക്രൈന്‍. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഉക്രൈന്‍ സ്വമേധയാ ആണവ നിരായുധീകരണം നടത്തുകയായിരുന്നു. എന്നാലിപ്പോള്‍, ജനാധിപത്യ ഭരണം നടത്തുന്ന തങ്ങള്‍ക്കെതിരെ റഷ്യ ആണവായുധം പ്രയോഗിക്കാന്‍ പദ്ധതിയിടുന്നുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

ഉക്രൈയിനെതിരെ ആക്രമണം നടത്താന്‍ റഷ്യയ്ക്ക് ലക്ഷ്യമുണ്ടെന്ന് കീവിലെ രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, റഷ്യ ഈ ആരോപണം ആവര്‍ത്തിച്ചു നിഷേധിക്കുകയാണ് ചെയ്യുന്നത്. പക്ഷേ, ഓരോ ദിവസവും അതിര്‍ത്തിയില്‍ വര്‍ദ്ധിച്ചു വരുന്ന റഷ്യന്‍ സൈനിക വിന്യാസം, ഉക്രൈനെ ആരോപണങ്ങള്‍ക്ക് കരുത്തേകുന്നു. യു.എസും യൂറോപ്യന്‍ യൂണിയനിലെ മറ്റു പ്രബല രാഷ്ട്രങ്ങളുമടക്കം എല്ലാവരും സമ്മര്‍ദ്ദം ചെലുത്തിയിട്ടും, ഈ സൈനിക വിന്യാസം പിന്‍വലിക്കാന്‍ റഷ്യ തയാറായിട്ടില്ല.

Related Articles

Back to top button