HealthKeralaLatest

ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ സിദ്ധദിനാചരണം നടന്നു

“Manju”

പോത്തൻകോട് : ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ ദേശീയ സിദ്ധ ദിനാചരണം നടന്നു . കോളേജ് ആഡിറ്റോറിയത്തിൽ വച്ച് നടന്ന സിദ്ധ ദിനാചരണം പരിപാടികളുടെ ഉദ്ഘാടനം നാഷണൽ ആയുഷ് മിഷന്റെ സംസ്ഥാന മിഷൻ ഡയറക്ടർ ഡോ.സജിത് ബാബു ഐ.എ.എസ് നിർവഹിച്ചു. കോവിഡ് എന്ന മഹാമാരി മനുഷ്യനെ പല കാര്യങ്ങളും ഓർമ്മിപ്പിച്ചുവെന്നും പൊതുജനാരോഗ്യത്തിൽ ഭാരതീയ ചികിത്സ വിഭാഗങ്ങളുടെ പങ്കിനെ എടുത്തുകാട്ടിയെന്നും അദ്ധേഹം പറഞ്ഞു. സിദ്ധയിലെ വർമ്മ ചികിത്സ വലിയൊരു വിഭാഗമാണ്. താരതമ്യേന ചെലവു കുറഞ്ഞ ഈ ചികിത്സാരീതിയുടെ ഗുണഫലങ്ങൾ ഇനിയും പൊതുജനങ്ങളിലേക്കെത്തേണ്ട തുണ്ട്. വിവിധ രോഗങ്ങൾക്ക് ഇതര ചികിത്സ സമ്പ്രദായങ്ങൾ എന്തു ചെയ്യുന്നുവെന്നതില്ല, ആരോഗ്യസംരക്ഷണത്തിനും ചികിത്സയ്ക്കും സിദ്ധ വിഭാഗത്തിന് എന്തൊക്കെ ചെയ്യാനാകും എന്നതാണ് ഈ കാലഘട്ടത്തിൽ പ്രസക്തമാകുന്ന വിഷയമെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടൂ. പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ.പി. ഹരിഹരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശാന്തിഗിരി ഹെൽത്ത്കെയർ & റിസർച്ച് ഓർഗനൈസേഷൻ ഇൻ-ചാർജ് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി മഹനീയ സാന്നിധ്യമായി. നാഷണൽ ആയുഷ് മിഷൻ സംസ്ഥാന പ്രോഗ്രാം മാനേജർ ഡോ. സജി. പി. ആർ, അനാട്ടമി വിഭാഗം പ്രൊഫസർ ഡോ. ജി. മോഹനാംബിഗൈ, സിദ്ധമരുത്വ മൂലതത്വം അസോസിയേറ്റ് പ്രൊഫസർ ഡോ.കെ. നമശിവായം,അസിസ്റ്റന്റ് ജനറൽ മാനേജർ എസ്. വിജയൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ബോട്ടണി വിഭാഗം അസോസിയേറ്റ് പ്രൊഫസർ രഞ്ചിത. വി സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി കുമാരി അക്ഷയ. കെ. സോമൻ കൃതജ്ഞതയും പറഞ്ഞു.

 

Related Articles

Back to top button