IndiaLatest

ലോകത്ത് 18.45 കോടി കൊവിഡ് ബാധിതര്‍, മരണം നാല്‍പത് ലക്ഷത്തിലേക്ക്

“Manju”

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി നാല്‍പത്തിയഞ്ച് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 3.25 ലക്ഷം പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.39.93 ലക്ഷം പേര്‍ മരിച്ചു. പതിനാറ് കോടി എണ്‍പത്തിയെട്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 43,071 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 3,05,45,433 ആയി ഉയര്‍ന്നു. നിലവില്‍ 4.85 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.4.02 ലക്ഷം പേര്‍ മരിച്ചു. 2.96 കോടി പേര്‍ രോഗമുക്തി നേടി. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. യുഎസില്‍ മൂന്ന് കോടി നാല്‍പത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 6.21 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി തൊണ്ണൂറ് ലക്ഷം പേര്‍ രോഗമുക്തി നേടി.

Related Articles

Back to top button