KeralaLatest

അധ്യാപകര്‍ക്കിടയില്‍ കോവിഡ്​ വ്യാപനം

“Manju”

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ സ്കൂ​ള്‍ അ​ധ്യാ​പ​ക​രി​ല്‍ കോ​വി​ഡ് വ​ര്‍​ധി​ക്കു​ന്നു. 101അ​ധ്യാ​പ​ക​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യാ​ണ്​ വി​വ​രം.
ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ അ​വ​സാ​നി​പ്പി​ച്ച്‌ ന​വം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഭൂ​രി​ഭാ​ഗ​വും ക്ലാ​സി​ലെ​ത്തു​ന്നു​ണ്ട്. ഇ​തി​നി​ടെ​യാ​ണ് രോ​ഗ​വ്യാ​പ​നം. സ്കൂ​ക​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഒ​ന്നും ഇ​പ്പോ​ള്‍ പാ​ലി​ക്കു​ന്നി​ല്ലെ​ന്നും പ​റ​യു​ന്നു.
തു​ട​ക്ക​ത്തി​ല്‍ ജി​ല്ല​യി​ല്‍ അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രു​മ​ട​ക്കം 59പേ​ര്‍ ഒ​രു ഡോ​സ് വാ​ക്സി​ന്‍ പോ​ലും സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. പ​രാ​തി​ക്കു​ശേ​ഷം 13പേ​രോ​ഴി​കെ എ​ല്ലാ​വ​രും വാ​ക്സി​ന്‍ എ​ടു​ത്തു. ഇ​വ​ര്‍​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ ഉ​ള്ള​തു​കൊ​ണ്ടാ​ണ് വാ​ക്സി​നെ​ടു​ക്കാ​ത്ത​തെ​ന്നാ​ണ്​ വി​ശ​ദീ​ക​ര​ണം.
കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ഒ​രാ​ള്‍ ഒ​ഴി​കെ ബാ​ക്കി എ​ല്ലാ അ​ധ്യാ​പ​ക​രും വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​റാ​യി​ര​ത്തി​ല​ധി​കം അ​ധ്യാ​പ​ക​ര്‍ ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ സ്​​കൂ​ളു​ക​ളി​ല്‍ എ​ത്തു​ന്നു​ണ്ട്. 60 കു​ട്ടി​ക​ള്‍ വ​രെ​യു​ള്ള ക്ലാ​സു​ക​ളു​ണ്ട് ജി​ല്ല​യി​ല്‍.
കോ​വി​ഡി​െന്‍റ ഉ​റ​വി​ടം കൃ​ത്യ​മാ​യി ക​ണ്ടെ​ത്താ​നാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സ്കൂ​ളി​ല്‍​നി​ന്ന് പ​ക​ര്‍​ന്ന​താ​കാ​മെ​ന്ന് ക​രു​താ​നാ​കി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. രോ​ഗ​ല​ക്ഷ​ണം ക​ണ്ടാ​ല്‍ ത​ന്നെ അ​ധ്യാ​പ​ക​ര്‍ പ​രി​ശോ​ധ​ന ന​ട​ത്താ​റു​ള്ള​തി​നാ​ല്‍ കു​ട്ടി​ക​ള്‍​ക്കി​ട​യി​ല്‍ വ്യാ​പ​നം ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​മി​ല്ലെ​ന്നാ​ണ് സ്കൂ​ള്‍, ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ അ​ഭി​പ്രാ​യം. അ​തേ​സ​മ​യം സ്കൂ​ള്‍ തു​റ​ന്ന സ​മ​യ​ത്ത് ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞ​പ്പോ​ള്‍ അ​തെ​ല്ലാം ലം​ഘി​ച്ചു. പ​ല​സ്ഥ​ല​ത്തും സ്കൂ​ള്‍ ബ​സു​ക​ളി​ല്‍ കു​ട്ടി​ക​ള്‍ തി​ങ്ങി​നി​റ​ഞ്ഞ് പോ​കു​ന്നു​ണ്ട്.

Related Articles

Check Also
Close
  • ””
Back to top button