IndiaLatest

കോടതി സ്‌ഫോടനം; പാക് ഭീകരര്‍ക്ക് പങ്കെന്ന് സംശയം

“Manju”

ചണ്ഡീഗഡ് ; ലുധിയാന ജില്ലാ കോടതിയില്‍ നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. മുന്‍ പോലീസ് ഉദ്യോഗസ്ഥനായ ഗഗന്‍ദീപ് സിംഗാണ് ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.
2019 ല്‍ ഇയാളെ പോലീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. മയക്കുമരുന്ന് റാക്കറ്റുകളുമായി ബന്ധം പുലര്‍ത്തിയിരുന്ന ഉദ്യോഗസ്ഥന്‍ രണ്ട് വര്‍ഷം ജയിലിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇയാള്‍ പുറത്തിറങ്ങിയത്. ലഹരിമാഫിയകളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം സംഭവത്തില്‍ ഖലിസ്ഥാന്‍ ഭീകരര്‍ക്കോ പാകിസ്താനോ പങ്കുണ്ടെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. കൊല്ലപ്പെട്ടയാളുടെ കയ്യില്‍ ‘ഖണ്ഡ സാഹേബ്’ ടാറ്റു ഉണ്ടെന്ന് പോലീസ് കണ്ടെത്തി. ഈ സാഹചര്യത്തില്‍ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
കോടതി കെട്ടിടത്തിന്റെ ശുചിമുറിക്കുള്ളില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച വസ്ത്രം ഇയാള്‍ ധരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പോലീസിന്റെ നിഗമനം. അല്ലെങ്കില്‍ മറ്റാരെങ്കിലും ഇതിനുള്ളില്‍ ഐഇഡി കൊണ്ട് വെച്ചതാകാമെന്നും പോലീസ് സംശയിക്കുന്നു.
ലുധിയാന ജില്ലാ കോടതി സമുച്ചയത്തിന്റെ രണ്ടാം നിലയിലുള്ള ശുചിമുറിയില്‍ കഴിഞ്ഞ ദിവസമാണ് സ്ഫോടനം നടന്നത്. അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ലുധിയാനയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Related Articles

Back to top button