KeralaLatest

ഡിസംബര്‍ 31 നകം ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കുക

“Manju”

2021 അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. എന്നാല്‍ ഡിസംബര്‍ മാസം 31 ആം തീയതിക്കുള്ളില്‍ തന്നെ ചെയ്തുതീര്‍ക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

  1. 2020 – 21 വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ഡിസംബര്‍ 31 വരെയാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. സമയപരിധി വീണ്ടും നീട്ടി നല്‍കാനുള്ള സാധ്യതകള്‍ വളരെ കുറവാണ്.നല്‍കിയിരിക്കുന്ന സമയത്തിനുള്ളില്‍ തന്നെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണം.
  2. രണ്ടാമതായി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട സമയപരിധിയും ഡിസംബര്‍ മാസം 31 ആം തീയതി വരെയാണ്.സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ച ആളുകള്‍ സമര്‍പ്പിക്കേണ്ട സര്‍ട്ടിഫിക്കറ്റ് ആണ് ലൈഫ് സര്‍ട്ടിഫിക്കറ്റ് അഥവാ ജീവന്‍ പ്രമാണ പത്ര. പെന്‍ഷന്‍ തുക മുടങ്ങാതെ ലഭിക്കുവാനും മറ്റ് ആനുകൂല്യങ്ങള്‍ തടസ്സപ്പെടാതെ ഇരിക്കുവാനും കൃത്യസമയത്തു തന്നെ രേഖ ഹാജരാക്കേണ്ടതുണ്ട്.
  3. ട്രേഡിങ് നടത്തുന്ന ആളുകള്‍ അറിഞ്ഞിരിക്കേണ്ട അറിയിപ്പാണ് അടുത്തത്. ഡിമാറ്റ് അക്കൗണ്ടുകളില്‍ കെവൈസി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുവാന്‍ ശ്രദ്ധിക്കുക. ഡിസംബര്‍ മാസം 31 ആം തീയതിക്കുള്ളില്‍ തന്നെ ഈ കാര്യവും പൂര്‍ത്തീകരിക്കണം.
  4. കോവിഡ് പശ്ചാത്തലത്തില്‍ പല സ്ഥാപനങ്ങളിലും ആധാര്‍ സീഡിങ് പ്രക്രിയ നിര്‍ത്തിവെച്ച സാഹചര്യമായിരുന്നു. ഡിസംബര്‍ മാസം 31 ആം തീയതിക്ക് ഉള്ളില്‍ തന്നെ ഈ കാര്യവും ചെയ്തു തീര്‍ക്കണം.പി എഫ് ക്ലെയിം ചെയ്യാനൊരുങ്ങുന്ന ആളുകള്‍ യു എ എന്‍ ആധാര്‍കാര്‍ഡുമായി നിര്‍ബന്ധമായും ബന്ധിപ്പിക്കണം.
  5. അടുത്തതായി ഡിസംബര്‍ മാസം 31 ആം തീയതിക്ക് ഉള്ളില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ രജിസ്റ്റര്‍ ചെയ്യണം. www.pmfby.gov.in എന്ന വെബ്സൈറ്റ് മുഖേന ഇത് ചെയ്യാവുന്നതാണ്. തൊട്ടടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.

    ഡിസംബര്‍ മാസം 31 ആം തീയതിക്കുള്ളില്‍ തന്നെ ഇത്രയും കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.

Related Articles

Back to top button