KeralaLatestPathanamthitta

ശബരിമല നട ഇന്ന് തുറക്കും; നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനം

“Manju”

പത്തനംതിട്ട: ചിത്തിര ആട്ട വിശേഷ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും . വൈകിട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രം തന്ത്രി വി കെ ജയരാജ് പോറ്റി ശ്രീകോവില്‍ തുറന്ന് ദീപം തെളിക്കും.
നാളെ രാവിലെ മുതലാണ് ഭക്തര്‍ക്ക് പ്രവേശനം. വൈകിട്ട് ഒമ്പതിന് പൂജകള്‍ പൂര്‍ത്തിയാക്കി ഹരിവരാസനം പാടി നട അടയ്ക്കും. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനത്തിന് അനുമതി. ദര്‍ശനത്തിനെത്തുന്നവര്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കേറ്റോ അല്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ നടത്തിയ കൊവിഡ് പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കോറ്റോ കയ്യില്‍ കരുതണം.

തുലാമാസ പൂജകള്‍ക്ക് വെ‍ര്‍ച്ച്‌വല്‍ ക്യൂ വഴി ബുക്ക് ചെയ്തിട്ടും അവസരം കിട്ടാത്തവര്‍ക്കും നാളെ ദര്‍ശനത്തിന് അനുമതിയുണ്ട്. അതേസമയം, കൊവിഡ് സാഹചര്യം പരിഗണിച്ച്‌ ഇത്തവണ മണ്ഡല കാലത്ത് ശബരിമലയില്‍ വിപുലമായ വൈദ്യ സഹായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആരോ​ഗ്യ വകുപ്പിന്റെ പദ്ധതി. വിവിധ ജില്ലകളില്‍ നിന്നും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ ശബരിമലയില്‍ വിന്യസിക്കും.

സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ ഡിസ്‌പെന്‍സറികള്‍ പ്രവര്‍ത്തിക്കും. സന്നിധാനത്ത് ഓപ്പറേഷന്‍ തിയറ്ററും പ്രവര്‍ത്തിക്കും. സുരക്ഷിതമായ ശബരിമല മകരവിളക്ക് മഹോത്സവം നടത്തുന്നതിനുള്ള ആക്ഷന്‍ പ്ലാന്‍ തയാറായതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

Related Articles

Back to top button