India

ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ ; പോലീസുകാരന് പരിക്ക്

“Manju”

ശ്രീനഗർ : ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പോലീസുകാരന് പരിക്കേറ്റു. അന്തനാഗ് ജില്ലയിലെ ദൂരുവിലാണ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടുന്നത്. ഭീകരനെ സുരക്ഷാ സേന വളഞ്ഞതായാണ് റിപ്പോർട്ടുകൾ.

വൈകീട്ടോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കാൻ എത്തിയ സുരക്ഷാ സേനയ്‌ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ സേനയും തിരിച്ചടിച്ചതോടെയാണ് ഏറ്റുമുട്ടൽ അരംഭിച്ചത്.

അപ്രതീക്ഷിതമായി ഭീകരരിൽ നിന്നുണ്ടായ വെടിവെപ്പിലാണ് പോലീസുകാരന് പരിക്കേറ്റത്. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. പ്രദേശം പൂർണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്

Related Articles

Back to top button