KeralaLatest

കോവിഡ്: കേരള എൻട്രൻസ് പരീക്ഷകൾ മാറ്റണമെന്ന് ഐഎംഎ

“Manju”

തിരുവനന്തപുരം• സമ്പർക്കത്തിലൂടെ കോവിഡ് രോഗം വർധിക്കുന്ന സാഹചര്യത്തിൽ കേരള എൻജിനീയറിങ്/ഫാർമസി എൻട്രൻസ് പരീക്ഷ മാറ്റിവയ്ക്കുന്നതാകും ഉചിതമെന്ന് ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) സംസ്ഥാന പ്രസിഡൻറ് ഡോ. എബ്രഹാം വർഗീസ്. 2020-21 വര്‍ഷത്തെ എഞ്ചിനീയറിങ്/ഫാര്‍മസി കോഴ്‌സ് പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷയായ കീം-2020 വ്യാഴാഴ്ചയാണ് നടക്കുക. കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും പുറമേ ഡല്‍ഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലുമായി 1,10,250 വിദ്യാര്‍ത്ഥികളാണ് കീം പരീക്ഷയ്ക്കായി റജിസ്റ്റർ ചെയ്തിരിക്കുന്നത്.

യാത്രാനിയന്ത്രണവും കണ്ടൈൻമെന്‍റ് സോണുകളും ഉള്ളതിനാൽ പരീക്ഷ മാറ്റിവയ്ക്കുന്നതാണ് ഉചിതമെന്ന് ഐഎംഎ പ്രസിഡന്റ് പറഞ്ഞു. ഇത്രയും പേർ വരുമ്പോൾ പരീക്ഷ സെന്ററുകളിൽ ആൾക്കൂട്ടമുണ്ടാകും. വിദ്യാർഥികളോടൊപ്പം മാതാപിതാക്കളും പരീക്ഷ സെന്ററിലെത്തും. സമൂഹവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button