KeralaLatestThiruvananthapuram

വനിതാ ദിനം; ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ സത്സംഗം

“Manju”

പോത്തന്‍കോട് : ലോക വനിതാ ദിനത്തോടനുബന്ധിച്ച് ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ 2021 മാര്‍ച്ച് 7-ാം തീയതി നടത്തിയ സത്സംഗം സൂം മീറ്റിംഗില്‍ ഈ കാലഘട്ടത്തില്‍ സ്ത്രീകള്‍ സംരക്ഷിക്കപ്പെടേണ്ടത് ആരിലൂടെ എന്ന വിഷയത്തില്‍  ഹേന പി.എന്‍., അഡ്വ. ശുഭലക്ഷ്മി എച്ച്. എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.

ആര്‍ട്സ് ആന്റ് കള്‍ച്ചര്‍ ഇന്‍ചാര്‍ജ്  സ്വമി ജനനന്‍മ ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യം വഹിച്ച യോഗത്തില്‍  മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി കണ്‍വീനര്‍. ഡോ. സ്വപ്ന ശ്രീനിവാസന്‍ സ്വഗതവും,  ശാന്തിഗിരി ആശ്രമം ചേര്‍ത്തല ഏരീയ ഓഫീസ് ഹെഡ് ജനനി പൂജ ജ്ഞാനതപസ്വിനി ആമുഖ പ്രഭാഷണവും, കെ.എസ്.ആര്‍.ടി.സി. ചീഫ് ലോ ഓഫീസര്‍  ഹേന പി.എന്‍. പ്രഭാഷണവും നടത്തുകയുണ്ടായി. മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി കണ്‍വീനര്‍ സന്ധ്യ പ്രകാശ് കൃതജ്ഞതയും രേഖപ്പെടുത്തി.

Related Articles

Back to top button