InternationalKeralaLatest

ആയുഷ് സാധ്യതകളാരാഞ്ഞ് ഡൊമിനിക്കന്‍ അംബാസിഡര്‍

“Manju”

 

തിരുവനന്തപുരം : ആയുഷ് മേഖലയിലെ സാധ്യതകളെക്കുറിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജും ഡൊമിനിക്കന്‍ റിപ്പബ്ലിക് അംബാസിഡര്‍ ഡേവിഡ് ഇമ്മാനുവേല്‍ പൂയിച്ച് ബേച്ചല്‍ ചര്‍ച്ച നടത്തി. കേരളത്തിന്റെ പരമ്പരാഗതമായ ചികിത്സാ രീതിയായ ആയുര്‍വേദത്തിന്റെ സാധ്യതകളും ചികിത്സാവിധികളും നേരിട്ട് കണ്ട് ബോധ്യപ്പെട്ടിട്ടുള്ളതാണ്. ആയുര്‍വേദ മേഖലയില്‍ കേരളവുമായി സഹകരണം അംബാസിഡര്‍ ഉറപ്പുനല്‍കി. കോവിഡ് കാലത്തെ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കേരള ആരോഗ്യ സര്‍വ്വകലാശാലയുമായി സഹകരിക്കുന്നതിനുള്ള താല്പര്യവും അംബാസിഡര്‍ അറിയിച്ചു. കേരളം നടത്തിയ കോവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങളും, ആയുര്‍വേദത്തിന്റെ ഉപയോഗവും മന്ത്രി വിവരിച്ചു.
ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.രാജന്‍ എന്‍.ഖോബ്രഗഡെ, വനിതാ ശിശുവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, കെ.എം.എസ്.എല്‍. മാനേജിംഗ് ഡയറക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Related Articles

Back to top button