Latest

2022 ആദ്യമെത്തുന്നത് എവിടെയെന്നറിയാമോ?

“Manju”

കൊറോണയെന്ന മഹാമാരിയുമായി മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ് ലോകം. ഇത്തവണ പുതുവത്സരം വരവേൽക്കുന്നത് ഒമിക്രോൺ എന്ന പുതിയ വകഭേദമാണെന്നിരിക്കെ അതീവ ജാഗ്രതയിലാണ് സർക്കാരുകൾ. കർശന നിയന്ത്രണങ്ങൾക്കിടയിലും 2021ന് യാത്ര പറയാനും 2022നെ വരവേൽക്കാനും ജനങ്ങളും തയ്യാറായി. അങ്ങനെയെങ്കിൽ ഈ ലോകത്ത് ആദ്യം പുതുവത്സരമെത്തുന്നതും അവസാനം പുതുവത്സരമെത്തുന്നതും എവിടെയാണെന്നറിയാമോ..?

2022നെ ലോകത്ത് ആദ്യമായി വരവേൽക്കുന്നത് പസഫിക് ദ്വീപുകളായ ടോംഗ, സമോവ, കിരിബത്തി എന്നിവയാണ്. ഡിസംബർ 31ന് ഇന്ത്യൻ സമയം 3.30 ആകുമ്പോൾ ഈ ദ്വീപുകളിൽ പുതുവർഷമാണ്. അതായത് ഈ മൂന്ന് ദ്വീപുകളിൽ ഇപ്പോൾ 2022 ആയി കഴിഞ്ഞുവെന്ന് ചുരുക്കം. ഏതാണ്ട് ഈ സമയത്തു തന്നെയാണ് ന്യൂസിലാൻഡിലും പുതുവത്സരമെത്തുന്നത്. അതേസമയം ഏറ്റവും ഒടുവിൽ ന്യൂയർ എത്തുന്ന ഇടം അമേരിക്കയ്‌ക്ക് അടുത്താണ്. ജനവാസമില്ലാത്ത ദ്വീപുകളായ ഹൗലാൻഡ്, ബേക്കർ എന്നിവിടങ്ങളാണത്. യുഎസിന് സമീപമുള്ള ഈ ദ്വീപുകളിൽ ജനുവരി ഒന്നിന് ഇന്ത്യൻ സമയം വൈകിട്ട് 5.30നാണ് ഇവിടെ ന്യൂയർ എത്തുന്നത്.

ഡിസംബർ 31ന് തന്നെ പുതുവത്സരമെത്തുന്ന മറ്റ് രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം..

ന്യൂസിലാൻഡ്: വൈകിട്ട് 3.30ന്

ഓസ്‌ട്രേലിയ: വൈകിട്ട് 6.30ന്

ജപ്പാൻ, സൗത്ത് കൊറിയ, നോർത്ത് കൊറിയ: രാത്രി 8.30ന്

ചൈന, ഫിലിപ്പീൻസ്, സിംഗപ്പൂർ: രാത്രി 9.30ന്

ബംഗ്ലാദേശ്: രാത്രി 11.30ന്

നേപ്പാൾ: രാത്രി 11.45ന്

ഇന്ത്യയിൽ ന്യൂയർ ആഘോഷിച്ചതിന് ശേഷം പുതുവത്സരമെത്തുന്ന രാജ്യങ്ങൾ ഇവയാണ്:

പാകിസ്താൻ: അർദ്ധരാത്രി 12.30ന്

ജർമ്മനി, ഫ്രാൻസ്, ഇറ്റലി, ബെൽജിയം, സ്‌പെയിൻ എന്നിവിടങ്ങളിൽ പുലർച്ചെ 4.30ന്

യുകെ, അയർലൻഡ്, ഐസ്‌ലാൻഡ്, പോർച്ചുഗൽ എന്നിവിടങ്ങളിൽ പുലർച്ചെ 5.30ന്

ബ്രസീൽ: രാവിലെ 7.30ന്

അർജന്റീന, ചിലി, പരഗ്വായ്: രാവിലെ 8.30ന്

ന്യൂയോർക്ക്, വാഷിങ്ടൺ: രാവിലെ 10.30ന്

ചിക്കാഗോ: രാവിലെ 11.30ന്

അലാസ്‌ക: ഉച്ചയ്‌ക്ക് 2.30ന്

ഹവായ്: ഉച്ചയ്‌ക്ക് 3.30ന്

Related Articles

Back to top button