IndiaLatest

സ്കൂള്‍ അടച്ചുപൂട്ടാന്‍ ഓഫീസര്‍ ഉത്തരവിട്ടു

“Manju”

ബംഗളൂരു: ക്രിസ്മസ് ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാംസം വിളമ്പിയതിനെ തുടര്‍ന്ന് കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ ഇല്‍ക്കല്‍ ടൗണിലെ സെന്റ് പോള്‍സ് സ്കൂള്‍ അടച്ചുപൂട്ടാന്‍ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ ഉത്തരവിട്ടു.

“ആഘോഷ വേളയില്‍ നിങ്ങള്‍ മാംസം വിളമ്ബിയത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്, ഇത് വകുപ്പിനും പൊതുജനങ്ങള്‍ക്കും നാണക്കേടുണ്ടാക്കി. അതിനാല്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ സ്‌കൂള്‍ തുറക്കാനാകില്ല. സ്കൂള്‍ അധികാരികള്‍ക്കയച്ച കത്തില്‍ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ എഴുതി.പിന്നീട് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഉത്തരവ് റദ്ദാക്കി. ജില്ലാ കമ്മീഷണറെയോ വിദ്യാഭ്യാസ വകുപ്പിനെയോ അറിയിക്കാതെയാണ് ലോക്കല്‍ ഓഫീസര്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടതെന്നാണ് റിപ്പോര്‍ട്ട്.”സസ്യേതര ഭക്ഷണം വിളമ്ബിയ കാരണത്താല്‍ ഞങ്ങള്‍ക്ക് ഒരു സ്കൂള്‍ അടച്ചുപൂട്ടാന്‍ കഴിയില്ല, ഉത്തരവ് ഇപ്പോള്‍ റദ്ദാക്കുകയാണ്,” വിദ്യാഭ്യാസ വകുപ്പ് വെള്ളിയാഴ്ച പറഞ്ഞു.

Related Articles

Back to top button