കോവിഡ് ജാഗ്രതയുടെ ഭാഗമായി വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ ഓൺലൈൻ സംവിധാനം.
കൃഷിഭവനുകളിൽ നേരിട്ട് പോയി അപേക്ഷകൾ നൽകുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണിത്.
www.aims.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
മുഴുവൻ കർഷകരെയും പദ്ധതിയിൽ അംഗമാക്കാൻ കൃഷിവകുപ്പ് ജൂലൈ 15 വരെ എല്ലാ പഞ്ചായത്തുകളിലും ക്യാമ്പ് നടത്തും.
സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയും കേന്ദ്ര സർക്കാരുമായി ചേർന്ന് രണ്ട് ഇൻഷുറൻസ് പദ്ധതികളണ് നടപ്പിലാക്കുന്നത്. പദ്ധതിപ്രകാരം 27 ഇനം വിളകൾക്കാണ് പരിരക്ഷ. തുച്ഛമായ പ്രീമിയം അടച്ചാൽ വിളകളുടെ ഉൽപാദനം ചെലവിന് ആനുപാതികമായ തുക നഷ്ടപരിഹാരമായി ലഭിക്കും.