InternationalLatest

സൗദിയില്‍ ഒരു വര്‍ഷത്തിനിടെ തിരിച്ചയച്ചത് 3239 പ്രവാസി ഇന്ത്യാക്കാരെ

“Manju”

റിയാദ്: വിവിധ നിയമലംഘനങ്ങള്‍ നടത്തിയ 3239 ഇന്ത്യാക്കാരെ സൗദിയില്‍ നിന്ന് തിരിച്ചയച്ചതായി ഇന്ത്യന്‍ അംബാസഡര്‍ ഡോ.ഔസാഫ് സഈദ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സ്‍പോണ്‍സര്‍മാരുടെ കീഴില്‍ നിന്ന് ഒളിച്ചോടി ഹുറൂബ് കേസില്‍പെട്ടവരും താമസ രേഖ പുതുക്കാത്തവരുമായ ഇന്ത്യക്കാരെയാണ് റിയാദിലും ജിദ്ദയിലുമായി ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് അയച്ചത്.

എംബസി വെല്‍ഫയര്‍ വിങ്ങ് സൗദി കാര്യാലയങ്ങളുമായി ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനഫലമായാണ് ഇത്രയും പേര്‍ക്ക് നാട്ടിലേക്ക് മടങ്ങാനായത്. 27,000 ഓളം പേര്‍ ഫൈനല്‍ എക്സിറ്റിനായി അപേക്ഷിച്ചിട്ടുണ്ട്. ഇവര്‍ക്ക് സൗദി ലേബര്‍, പാസ്‍പോര്‍ട്ട് വകുപ്പുകളുടെ സഹായത്തോടെ ഫൈനല്‍ എക്സിറ്റ് ലഭ്യമാക്കി വരുകയാണ്. നിലവില്‍ സൗദി അറേബ്യയില്‍ 23 ലക്ഷം ഇന്ത്യക്കാരുണ്ട്.

Related Articles

Back to top button