KeralaLatest

പ്ലസ്‌വണ്‍ രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് നാളെ

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം : പ്ലസ് വണ്‍ രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് 28 ന് രാവിലെ 10ന് പ്രസിദ്ധീകരിക്കും. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം 28 മുതല്‍ ഒക്ടോബര്‍ 6 വരെ കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടക്കും . അലോട്ട്മെന്‍റ് വിവരങ്ങള്‍ അഡ്മിഷന്‍ വെബ് സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Second Allot Results എന്ന ലിങ്കില്‍ ലഭ്യമാകും.

അലോട്ട്മെന്റ് ലഭിച്ചവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ Second Allot Results എന്ന ലിങ്കില്‍ നിന്നും ലഭിക്കുന്ന അലോട്ട്മെന്‍റ് ലെറ്ററിലെ നിര്‍ദിഷ്ട തീയതിയിലും സമയത്തും അലോട്ട്മെന്‍റ് ലഭിച്ച സ്കൂളില്‍ രക്ഷാകര്‍ത്താവിനോടൊപ്പം എത്തേണ്ടതാണ് . സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതമാണ് ഹാജരാകേണ്ടത് . വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്‍റ് ലെറ്റര്‍ അലോട്ട്മെന്റ് ലഭിച്ച സ്കൂളില്‍ നിന്നും പ്രിന്‍റ് എടുത്ത് അഡ്മിഷന്‍ സമയത്ത് നല്‍കും . അലോട്ട്മെന്‍റ് ലഭിക്കുന്നവര്‍ ഫീസടച്ച്‌ സ്ഥിരപ്രവേശനം നേടേണ്ടതാണ് .

Related Articles

Back to top button