IndiaLatest

പാക്ക് വെടിവയ്പ്പ് ജവാന് വീരമൃത്യു

“Manju”

ശ്രീജ.എസ്

 

ശ്രീനഗര്‍: ജമ്മു കാശ്‌മീരിലെ രജൗറി ജില്ലയിലെ നിയന്ത്രണ രേഖയിലുണ്ടായ പാക്ക് വെടിവയ്പ്പില്‍ ജവാന് വീരമൃത്യു. വ്യാഴാഴ്ച രാത്രി സുന്ദര്‍ബനി സെക്ടറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാക്‌ സേന നടത്തിയ വെടിവയ്പിലും ഷെല്ലാക്രമണത്തിലുമാണ് ജവാന്‍ വീരമൃത്യു വരിച്ചത്.

രജൗറി ജില്ലയിലെ കലക്കോട്ട് മേഖലയില്‍ കഴിഞ്ഞ ദിവസം സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ട സാഹചര്യത്തില്‍, ഈ മേഖലയില്‍ സൈന്യം തിരച്ചില്‍ വ്യാപമാക്കിരിക്കെയാണ് പാക്ക് വെടി‌വയ്‌പ്പുണ്ടായത്.

പൂഞ്ച് ജില്ലയിലെ ഫ്രണ്ട് സെക്ടറിലും വ്യാഴാഴ്ച പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ വ്യാഴാഴ്ച രാത്രി 10.45 ഓടെയാണ് പാക് സേന വെടിവയ്പ്പ് നടത്തിയതെന്നും അക്രമണത്തിന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചെന്നും സൈനിക വക്താവ് വ്യക്തമാക്കി.

Related Articles

Check Also
Close
Back to top button