IndiaLatest

ഓക്സിജന്‍ കിട്ടാതെ നാ​ല് കോ​വി​ഡ് രോ​ഗി​ക​ള്‍ കൂ​ടി മ​രി​ച്ചു

“Manju”

ചെ​ന്നൈ: ഓ​ക്സി​ജ​ന്‍ കിട്ടാതെ ത​മി​ഴ്നാ​ട്ടി​ല്‍ നാ​ല് കോ​വി​ഡ് രോ​ഗി​ക​ള്‍ കൂ​ടി മ​രി​ച്ചു. തി​രു​പ്പ​ത്തൂ​ര്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് ദാ​രു​ണ സം​ഭ​വ​മു​ണ്ടാ​യ​ത്.മണിക്കൂറുകളോളം ആണ് ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമം ഉണ്ടായത്. ക​ഴി​ഞ്ഞ ദി​വ​സം ത​മി​ഴ്നാ​ട്ടി​ലെ ചെ​ങ്ക​ല്‍​പ്പേ​ട്ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ഓ​ക്സി​ജ​ന്‍ കി​ട്ടാ​തെ 13 കോ​വി​ഡ് രോ​ഗി​ക​ള്‍ മ​രി​ച്ചി​രു​ന്നു. നാ​ല്‍​പ്പ​തി​നും എ​ണ്‍​പ​ത്തി​യ​ഞ്ചി​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​ണു മ​രി​ച്ച​ത്.

അതേസമയം തമിഴ്നാട്ടില്‍ ഇന്ന് മുതല്‍ കൂടുതല്‍ ലോക്ഡൗണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ചായക്കടകളും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും ഉച്ചയ്ക്ക് 12 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കു. മെട്രോ, ടാക്സി, ബസ്സുകളിലും അമ്പത് ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കൂ. കേരളം ഉള്‍പ്പടെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് നിന്ന് എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്

Related Articles

Back to top button