KeralaLatest

നിഗൂഢതകള്‍ നിറഞ്ഞ കാലാറൂസ് ഗുഹകള്‍

“Manju”

മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ ഗുണാ കേവ്‌സ് ട്രെൻഡിംഗായതോടെ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്നത് നിഗൂഢതകള്‍ നിറഞ്ഞ ഇത്തരം ഗുഹകളാണ്. ആദിമ മനുഷ്യന്റെ കാലം മുതല്‍ തന്നെ ഗുഹകള്‍ക്ക് മനുഷ്യനുമായി ബന്ധമുണ്ട്. അത്തരത്തില്‍ പ്രാചീന കാലഘട്ടത്തിലുണ്ടായിരുന്ന ഒരു ഗുഹയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നത്.
കശ്മീരിലെ കുപ്‌വാരയില്‍ സ്ഥിതി ചെയ്യുന്ന കാലാറൂസ് എന്ന ഗുഹയാണിത്. പ്രകൃതി സൗന്ദര്യം തുളുമ്ബുന്ന ഈ ഗുഹയെ കുറിച്ചും പല നിഗൂഢതകള്‍ ഇന്നും പരക്കുന്നു. റഷ്യൻ കോട്ട എന്നർത്ഥമുള്ള ക്വിലാ-റൂസ് എന്ന പദത്തില്‍ നിന്നാണ് കാലാറൂസ് ഗുഹകള്‍ക്ക് പേരു വന്നതെന്നാണ് വിശ്വസിച്ചു പോരുന്നത്. പേര് പോലെ തന്നെ ഇവയ്‌ക്ക് റഷ്യയുമായി ഒരു ബന്ധമുണ്ടെന്നാണ് പ്രദേശവാസികള്‍ ഇപ്പോഴും വിശ്വസിക്കുന്നത്. മൂന്ന് ഗുഹകളടങ്ങിയ കാലാറൂസ് ഗുഹയില്‍ റഷ്യയിലേക്കെത്തുന്ന തുരങ്ക പാതയുണ്ടെന്നാണ് സമീപവാസികള്‍ പറയുന്നത്. തുരങ്കത്തിന്റെ ഒരു ഭാഗം കശ്മീരിലും മറ്റേ ഭാഗം റഷ്യയിലുമാണുള്ളതെന്നും ഇവർ പറയുന്നു.
ട്രംഖാൻ എന്നറിയപ്പെടുന്ന വലിയ ഭാഗമാണ് കാലാറൂസ് ഗുഹയിലെ പ്രധാന ഭാഗം. ഗുഹയ്‌ക്കുള്ള പ്രാചീന മനുഷ്യരുടെ ലിപികള്‍ പോലുള്ള അജ്ഞാത ഭാഷയില്‍ എഴുതിയിരിക്കുന്ന ഒരു ബോർഡുമുണ്ട്. മഞ്ഞുകാലത്ത് കശ്മീർ മഞ്ഞുപാളികള്‍ കൊണ്ട് മൂടുമ്ബോള്‍ ഈ തുരങ്കത്തിലൂടെയാണ് ആളുകള്‍ റഷ്യയിലേക്കും അവിടെ നിന്നും കശ്മീരിലേക്കും എത്തിയിരുന്നതെന്നാണ് ഇവിടെയുള്ളവർ വിശ്വസിച്ചു പോരുന്നത്. ഇത്തരത്തിലുള്ള നിഗൂഢതകള്‍ നിറഞ്ഞ ഗുഹയെ കുറിച്ച്‌ ഗവേഷകള്‍ പഠനം നടത്തിയെങ്കിലും ഇവർക്ക് റഷ്യയിലേക്ക് പോകുന്ന രഹസ്യപാത കണ്ടെത്താൻ സാധിച്ചില്ലെന്നതാണ് യാഥാർത്ഥ്യം. എന്നാലും കെട്ടുക്കഥകളും നിഗൂഢതകളും നിറഞ്ഞ് ഇപ്പോഴും കാലാറൂസ് ഗുഹ കുപ്‌വാരയില്‍ തലയുയർത്തി നില്‍ക്കുന്നു.

Related Articles

Back to top button