Uncategorized

ഡല്‍ഹി-മീററ്റ് അതിവേഗ റെയില്‍ മാര്‍ച്ചോടെ പ്രവര്‍ത്തനം ആരംഭിയ്ക്കും

“Manju”

ന്യൂഡല്‍ഹി : ഡല്‍ഹിമീററ്റ് അതിവേഗ റെയില്‍ മാര്‍ച്ചോടു കൂടി പ്രവര്‍ത്തന സജ്ജമാകും. ഇതിന്റെ പ്രവര്‍ത്തനം ആരംഭിയ്ക്കുന്നതോടെ ഡല്‍ഹിയിലെ യാത്രക്കാര്‍ക്ക് യാത്രാ സൗകര്യം കൂടുതല്‍ മെച്ചമാകും. ആര്‍ആര്‍ടിഎസ് ട്രെയിന്‍ ഇടനാഴിയുടെ 17 കിലോമീറ്റര്‍ ദൂഹായ്സാഹിബാബാദ് പാത അടുത്തമാസം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

നാഷണല്‍ കാപ്പിറ്റല്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ നിയന്ത്രിക്കുന്ന ആര്‍ആര്‍ടിഎസ് പദ്ധതിയുടെ കീഴില്‍ നടപ്പിലാക്കിയ മൂന്ന് അതിവേഗ റെയില്‍ ഇടനാഴികളില്‍ ഒരെണ്ണമാണിത്.

ഡല്‍ഹി മീററ്റ് ആര്‍ആര്‍ടിഎസ് ഇടനാഴി പദ്ധതി നടപ്പിലാക്കിന്നതിനായി 1,440 കോടി രൂപ ചെലവഴിച്ചതായി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. 2025-ഓടെ ഇത് പൂര്‍ണ്ണമായും പ്രവര്‍ത്തനമാരംഭിയ്ക്കും. 82 കിലോമീറ്റര്‍ നീളത്തിലുള്ള ഡല്‍ഹിഗാസിയാബാദ്മീററ്റ് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റത്തിന് ഏകദേശം 32,274 കോടി രൂപയാണ് പദ്ധതിച്ചെലവ് വരുന്നത്. പദ്ധതി നടപ്പാക്കുന്ന നാഷണല്‍ ക്യാപിറ്റല്‍ റീജിയന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ കണക്ക് പ്രകാരം ആര്‍ആര്‍ടിഎസ് ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറില്‍ 180 കിലോമീറ്ററാണ്. പ്രവര്‍ത്തന വേഗത മണിക്കൂറില്‍ 160 കിലോമീറ്ററാണ്.

ഡല്‍ഹിക്കും മീററ്റിനും ഇടയിലുള്ള ദൂരം 60 മിനിറ്റിനുള്ളില്‍ പിന്നിടാനുള്ള വേഗതയിലാണ് സജ്ജമാക്കിയിരിക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ യാത്രാ നിരക്കുകളെ സംബന്ധിച്ച്‌ തീരുമാനമായിട്ടില്ല. നിലവില്‍ ദുഹായ് ഡിപ്പോ മുതല്‍ ഗാസിയാബാദിലെ സാഹിബാബാദ് വരെയാണ് പ്രവര്‍ത്തനം ആരംഭിക്കുക. ആര്‍ആര്‍ടിഎസ് ട്രെയിനുകളുടെ പരീക്ഷണ ഓട്ടം നടക്കുകയാണ്. നിലവില്‍ സാഹിബാബാദ്, ഗാസിയാബാദ്, ഗുല്‍ധാര്‍, ദുഹായ് എന്നിങ്ങനെ നാല് സ്റ്റേഷനുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

Related Articles

Back to top button