KeralaLatest

18നും 45 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സിൻ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. ഇപ്പോഴിതാ കോവിഡ് വ്യാപനം എത്രയും വേഗം നിയന്ത്രിക്കുന്നതിനായി 18നും 45 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും. എന്നാല്‍ മെയ് 17 മുതലാണ് വാക്‌സിന്‍ വിതരണം തുടങ്ങുക.
18നും 45നും ഇടയില്‍ പ്രായമുള്ളവര്‍, മുന്നണിപോരാളികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കുക. നേരത്തെ മെയ് 1 മുതല്‍ വാക്‌സിന്‍ നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നാണ് വിതരണം വൈകിയത്. വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ cowin.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ എടുക്കാം. മുന്‍ഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine/ എന്ന വെബ്‌സൈറ്റില്‍ അടിസ്ഥാന വിവരങ്ങളും അനുബന്ധരോഗങ്ങളും വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റും അപ് ലോഡ് ചെയ്യണം.
നല്‍കിയ വിവരങ്ങള്‍ ജില്ലാ തലത്തില്‍ പരിശോധിച്ച ശേഷം മുന്‍ഗണനയും വാക്‌സിന്റെ ലഭ്യതയും അനുസരിച്ച്‌ വാക്‌സിനേഷന്‍ കേന്ദ്രം, തിയതി, സമയം എന്നിവ എസ്‌എംഎസ് വഴി അറിയിക്കും. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ അപ്പോയ്‌മെന്റ് എസ്‌എംഎസ്, തിരിച്ചറിയല്‍ രേഖ, അനുബന്ധ സര്‍ട്ടിഫിക്കറ്റ് ഇവ കാണിക്കുക. വാക്‌സിന്‍ സ്വീകരിക്കുക. കൊവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച്‌ 12 മുതല്‍ 16 ആഴ്ചയ്ക്കുള്ളിലും കൊവാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച്‌ 28 മുതല്‍ 42 ദിവസങ്ങള്‍ക്കുള്ളിലും രണ്ടാം ഡോസ് സ്വീകരിക്കാവുന്നതാണ്

Related Articles

Back to top button