InternationalLatest

‘ഇഹു’; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

“Manju”

ഹേഗ്: കോവിഡ് വകഭേദമായ ‘ഇഹു’ കണ്ടെത്തിയ സാഹചര്യത്തില്‍ ജാഗ്രത മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോകം മുഴുവനും വ്യാപിക്കുന്ന ഒമിക്രോണ്‍ കേസുകള്‍ പുതിയതും കൂടുതല്‍ അപകടകരവുമായ വകഭേദങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന പുതിയ മുന്നറിയിപ്പ് നല്‍കി.

ബി.1.640.2 എന്ന് പേരിട്ടിരിക്കുന്ന പുതിയ ‘ഇഹു’ വകഭേദം ഫ്രാന്‍സില്‍ 12 പേരെ ബാധിച്ചതായി വിശ്വസിക്കപ്പെടുന്നു. ഇതിന് 46 മ്യൂട്ടേഷനുകളാണ് ഉള്ളത്‌. പുതിയ ഒമിക്രോണ്‍ വേരിയന്റ് ലോകമെമ്പാടും കാട്ടുതീ പോലെ പടരുന്നുണ്ടെങ്കിലും തുടക്കത്തില്‍ ഭയന്നതിനേക്കാള്‍ ഗുരുതരമായി തോന്നുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ സീനിയര്‍ എമര്‍ജന്‍സി ഓഫീസര്‍ കാതറിന്‍ സ്മോള്‍വുഡ് വ്യക്തമാക്കുന്നു. അണുബാധയുടെ വര്‍ദ്ധനവ് വിപരീത ഫലമുണ്ടാക്കുമെന്നും അവര്‍ വ്യക്തമാക്കി.

Related Articles

Back to top button