IndiaLatest

ജമ്മു കശ്മീരില്‍ ശക്തമായ ഭൂചലനം

“Manju”

സിന്ധുമോൾ. ആർ

ജമ്മു കശ്മീരില്‍ ശക്തമായ ഭൂചലനം.റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തി. കിഷ്‌വ്വാര്‍ ജില്ലയില്‍ വൈകീട്ടോടെയായിരുന്നു ഭൂചലനം ഉണ്ടായത്.വലിയ പ്രകമ്പനത്തോട് കൂടിയായിരുന്നു ഭൂചലനം. കിഷ്‌വ്വാര്‍, ഉദംപൂര്‍ എന്നീ ജില്ലകളിലെ വിവിധ മേഖലകളില്‍ പ്രകമ്ബനം അനുഭവപ്പെട്ടു. കിഷ്‌വ്വാറിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.

ശക്തിയായ ഭൂചലനം അനുഭവപ്പെട്ട സാഹചര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും, അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Related Articles

Back to top button