KeralaLatest

സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം അനിവാര്യം

“Manju”

വയനാട്: സ്ത്രീ സമത്വത്തിനായി സാസ്‌കാരിക മുന്നേറ്റം അനിവാര്യമായ കാലഘട്ടമാണിതെന്നും തുല്യ നീതിക്കായുള്ള സമം എന്ന മികച്ച ആശയം വയനാട് പോലുള്ള പിന്നാക്ക ജില്ലയിലെ സ്ത്രീ മുന്നേറ്റത്തിന് കരുത്താകുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന് ‍ പറഞ്ഞു. എ.പി.ജെ ഹാളില്‍ സമം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തില്‍ വളര്‍ന്നു വരുന്ന യാഥാസ്ഥിതിക മനോഭാവം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഇതിനെതിരെയുള്ള സര്‍ക്കാരിന്റെ ബൃഹത്തായ സാംസ്‌കാരിക വിദ്യാഭ്യാസ ബോധന പരിപാടിയാണ് സമം എന്ന പേരില്‍ ഒരു വര്‍ഷം നടപ്പാക്കുന്നത്. ലിംഗ നീതിയും തുല്യ പങ്കാളിത്തവും കുടുംബത്തിന്റെ അകത്തും സമൂഹത്തിലും സാധ്യമാകണം. അതിക്രമങ്ങളെ നിയമം കൊണ്ട് മാത്രം നേരിടാനാകില്ലെന്നും സ്ത്രീശാക്തീകരണമാണ് ലക്ഷ്യമെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ്മരക്കാര്‍ അദ്ധ്യക്ഷത വഹിച്ചു. വനിത മുന്നേറ്റത്തില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പി.എസ്.നിഷ, കെ.ഷബിത, സുമ പള്ളിപ്പുറം, എസ്.സജ്‌ന എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ഡെപ്യൂട്ടി കളക്ടര്‍ വി.അബൂബക്കര്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം പി.എം.ഷബീറലി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എ.ടി.ഷണ്‍മുഖന്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പുത്തിയില്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ കെ.വി.ആശമോള്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സംഘാടനത്തിലാണ് ജില്ലയില്‍ സമം ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്.

Related Articles

Back to top button