തിരുവനന്തപുരം ;നടന് അനൂപ് മേനോന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. ഫിലിപ്പീന്‍സില്‍ നിന്നാണ് ഹാക്കിങ് നടന്നിരിക്കുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത് . ഇക്കാര്യം ഫെയ്സ്ബുക്ക് അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ പേജ് വീണ്ടെടുക്കാനാകുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.
ഏകദേശം 12 ലക്ഷത്തോളം ലൈക്സ് ഉള്ള പേജ് ഇപ്പോള്‍ ഡി ആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്. ഹാക്കര്‍മാര്‍ അയച്ച മെസേജ് ക്ലിക്ക് ചെയ്തപ്പോളാണ് ഹാക്കിങ് നടന്നിരിക്കുന്നത്.