International

ചൈനയിലെ ആയോധന സ്‌കൂളിൽ തീ പിടുത്തം 

“Manju”

ബെയ്ജിംഗ് ; മധ്യ ചൈനയിലെ ആയോധന അഭ്യാസ സ്‌കൂളിൽ തീ പിടുത്തം . 18 പേർ കൊല്ലപ്പെട്ടതായും , 16 പേർക്ക് പരിക്കേറ്റതായും പ്രാദേശിക സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരിൽ ഏറെയും ഏഴിനും ,പതിനാറിനും ഇടയിൽ പ്രായമുള്ള ബോർഡിംഗ് വിദ്യാർത്ഥികളാണ്.

പരിക്കേറ്റവർ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ് . ഇവരിൽ നാലുപേരുടെ നില ഗുരുതരമായി തുടരുന്നു . തീപിടുത്തമുണ്ടായ സമയത്ത് 34 വിദ്യാർത്ഥികൾ സ്കൂളിൽ ഉണ്ടായിരുന്നുവെന്ന് ബെയ്ജിംഗ് ടൊട്ടിയാവോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഹെനാൻ പ്രവിശ്യയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . സംഭവുമായി ബന്ധപ്പെട്ട് സെന്റർ മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് വ്യക്തമാക്കി.

പരമ്പരാഗത ചൈനീസ് ആയോധനകലയുടെ ജന്മസ്ഥലമാണ് ഹെനാൻ, നിരവധി കുങ്ഫു അക്കാദമികളുടെ ആസ്ഥാനവുമാണിത്. നൂറുകണക്കിന് അധ്യാപകരും പതിനായിരക്കണക്കിന് വിദ്യാർത്ഥികളുമുള്ള പ്രശസ്തമായ ഷാവോലിൻ മാർഷൽ ആർട്സ് സ്കൂളും ഹെനാൻ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത് .

Related Articles

Back to top button