InternationalLatest

മിസ് വെനസ്വേല അപകടത്തില്‍ മരിച്ചു

“Manju”

 

കാരക്കാസ് : കാറപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മോഡലും നിലവിലെ മിസ് വെനസ്വേലയുമായ അരിയാന വിയേര ( 26 ) മരണത്തിന് കീഴടങ്ങി.

ജൂലായ് 13ന് യു.എസിലെ ഒര്‍ലാൻഡോയില്‍ വച്ച്‌ അരിയാനയുടെ കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഡ്രൈവിംഗിനിടെ അരിയാന ഉറങ്ങിപോവുകയായിരുന്നു. ഒക്ടോബറില്‍ ഡൊമിനിക്കൻ റിപ്പബ്ലിക്കില്‍ നടക്കാനിരിക്കുന്ന മിസ് ലാറ്റിനമേരിക്ക മത്സരത്തില്‍ വെനസ്വേലയെ പ്രതിനിധീകരിച്ച്‌ മത്സരിക്കാൻ തയാറെടുക്കവെയായിരുന്നു അപകടം. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ജോലി ചെയ്തിരുന്ന അരിയാന ഫുള്‍ ഹൗസ് ക്ലീനിംഗ് സര്‍വീസ് എന്ന കമ്ബനിയും നടത്തിയിരുന്നു.

Related Articles

Back to top button