Kerala

പോലീസിൽ ട്രാൻസ്‌ജെൻഡേഴ്‌സിനെ നിയമിക്കാനൊരുങ്ങി സർക്കാർ

“Manju”

തിരുവനന്തപുരം ; സംസ്ഥാന പോലീസ് സേനയിൽ ട്രാൻജെനഡേഴ്സിനെ ഉൾപ്പെടുത്താനൊരുങ്ങി സർക്കാർ. ട്രാൻസ്‌ജെൻഡേഴ്‌സിനെ പോലീസ് സേനയുടെ ഭാഗമാക്കാനുള്ള ശുപാർശ സംസ്ഥാന സർക്കാർ ക്രമസമാധാന ചുമതലയുളള എഡിജിപിക്ക് കൈമാറി എന്നാണ് വിവരം. എന്നാൽ പോലീസിന്റെ കൂടി നിലപാട് അറിഞ്ഞ ശേഷമായിരിക്കും അന്തിമ നിലപാട് സ്വീകരിക്കുക.

പോലീസിലെ എല്ലാ വകുപ്പുകളിലും ട്രാൻസ്‌ജെൻഡേഴ്‌സിനെ ഉൾപ്പെടുത്തുന്നതിനായി വനിത – ശിശുക്ഷേമ വകുപ്പ് രംഗത്തുവന്നതോടെയാണ് സർക്കാർ ഇത് വേഗത്തിലാക്കിയത്. ട്രാൻസ്‌ജെൻഡേഴ്‌സിനെ സേനയിൽ എങ്ങനെയൊക്കെ ഉൾപ്പെടുത്താൻ കഴിയുമെന്നും പരിശീലനം ഉൾപ്പെടെയുള്ള കാര്യങ്ങൾ എപ്രകാരമായിരിക്കുമെന്നും ഏതൊക്കെ മേഖലകളിലാകണം നിയമനമെന്നുമുള്ള കാര്യങ്ങളിലാണ് സർക്കാർ അഭിപ്രായം തേടിയിരിക്കുന്നത്. ഇതിൽ പ്രാരംഭ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം എഡിജിപി ഇന്റലിജൻസ് ശേഖരിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറും. ഈ റിപ്പോർട്ട് പഠിച്ച ശേഷം സേനയിൽ ട്രാൻസ്‌ജെൻഡേഴ്‌സിനെ നിയമിക്കണോ എന്നും ഏത് മേഖലകളിൽ നിയമനം നടത്താം എന്നുമുള്ള കാര്യങ്ങളിൽ ഡിജിപി നിലപാട് വ്യക്തമാക്കും. ഡിജിപി നൽകുന്ന റിപ്പോർട്ടായിരിക്കും സർക്കാർ പരിഗണിക്കുക.

Related Articles

Back to top button