IndiaKeralaLatest

രാജ്യത്തെ ആദ്യ കിസാന്‍ സ്‌പെഷ്യല്‍ പാഴ്സല്‍ ട്രെയിന്‍ ഇന്നു മുതല്‍

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി : കൃഷിയുല്‍പന്നങ്ങളുടെ നീക്കത്തിനുള്ള കിസാന്‍ റെയില്‍ സര്‍വീസിന് ഇന്നു തുടക്കം. പൊതു – സ്വകാര്യ സംരംഭമായി കിസാന്‍ റെയില്‍ തുടങ്ങുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഓരോ മേഖലയിലെയും കൃഷിയുല്‍പന്നങ്ങള്‍ അടുത്ത വിപണിയിലെത്തിക്കുകയാണ് ഉദ്ദേശ്യം.

ഇന്ന് രാവിലെ 11ന് മഹാരാഷ്ട്രയിലെ ദേവ്‌ലാലി സ്റ്റേഷനില്‍ ഫ്ലാഗ് ഓഫ് ചെയ്യുന്ന ട്രെയിന്‍ നാളെ വൈകിട്ട് 6.45നു ബിഹാറിലെ ധാനാപുര്‍ സ്റ്റേഷനിലെത്തും. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയുമായി 32 മണിക്കൂറിനുള്ളില്‍ ഏകദേശം 1,519 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന ട്രെയിനിന് വിവിധ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും. സാധാരണ യാത്രികര്‍ക്ക് ഇതില്‍ പ്രവേശനമുണ്ടാകില്ല. കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പാര്‍സല്‍ ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്യും.

Related Articles

Back to top button