IndiaLatest

മില്‍മ നെയ്യ് വില വര്‍ധിപ്പിച്ചു

“Manju”

മില്‍മ നെയ്യിന് വില വര്‍ധിപ്പിച്ചു. ലിറ്ററിന് 40 രൂപയാണ് വര്‍ധിപ്പിച്ചത്. എറണാകുളം, തിരുവനന്തപുരം മേഖല യൂണിയനുകള്‍ ഏതാനും ദിവസം മുന്‍പ് വര്‍ദ്ധന വരുത്തിയിരുന്നു. ലിറ്ററിന് 680 രൂപയായിരുന്ന വില ഇതോടെ 720 രൂപയായി. അതേസമയം, കഴിഞ്ഞദിവസം മുതല്‍ മലബാര്‍ മേഖല യൂണിയനും വില വര്‍ധിപ്പിച്ചതോടെ സംസ്ഥാനത്താകെ വിലവര്‍ധന പ്രാബല്യത്തിലായി.

ഇക്കഴിഞ്ഞ നവംബറില്‍ മില്‍മ പാലിന്റെ വില വര്‍ധനയ്ക്കൊപ്പം നെയ്യിന് ലിറ്ററിന് 40 രൂപ കൂട്ടിയിരുന്നു. മില്‍മ വില വര്‍ധിപ്പിക്കുകയാണെങ്കില്‍ മറ്റു ബ്രാന്‍ഡുകളും വില വര്‍ദ്ധിപ്പിക്കും.

Related Articles

Back to top button