IndiaLatest

ഏഷ്യന്‍ കപ്പിനായുള്ള ഇന്ത്യന്‍ സ്ക്വാഡ് പ്രഖ്യാപിച്ചു

“Manju”

വനിതാ ഏഷ്യന്‍ കപ്പിനായുള്ള ഇന്ത്യന്‍ സ്ക്വാഡ് പ്രഖ്യാപിച്ചു. പ്രമുഖ താരങ്ങള്‍ എല്ലാം ഡെന്നര്‍ബി പ്രഖ്യാപിച്ച സ്ക്വാഡില്‍ ഉണ്ട്.പരിക്ക് കാരണം ബാലാ ദേവി 23 അംഗ സ്ക്വാഡില്‍ ഇല്ല. ഇന്ത്യയില്‍ വെച്ച്‌ നടക്കുന്ന ഏഷ്യന്‍ കപ്പ് ജനുവരി 20 മുതല്‍ ആണ് ആരംഭിക്കുന്നത്.

മൂന്ന് ഗ്രൂപ്പുകളിലായി ഇന്ത്യ ഉള്‍പ്പെടെ 12 രാജ്യങ്ങള്‍ ഏഷ്യന്‍ കപ്പില്‍ കളിക്കുന്നുണ്ട്. എല്ലാ ടീമുകളും സ്ക്വാഡുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഗ്രൂപ്പ് എയില്‍ ചൈനീസ് തായ്പൈ, ചൈന, ഇറാന്‍ എന്നിവര്‍ക്ക് ഒപ്പമാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്.

Related Articles

Back to top button