KeralaLatest

കെ.പി ഫിലിപ്പ് ക്രൈം ബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് വണ്‍ ഐജി

“Manju”

തൊടുപുഴ: ക്രൈം ബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് വണ്‍ ഐ.ജിയായി കെ.പി ഫിലിപ്പ് ചുമതലയേറ്റു. അതോടൊപ്പം കോഴിക്കോട് റേഞ്ചിന്റെ അധിക ചുമതലയും വഹിക്കുന്നു. മേലുകാവുമറ്റം കുഴിപ്ലാക്കല്‍ കുടുംബാംഗമാണ് ഇദ്ദേഹം.

കണ്ണൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, ശ്രീകണ്ഠപുരം, തലശ്ശേരി എന്നിവിടങ്ങളില്‍ സി.ഐ ആയും കട്ടപ്പന, വടകര, തലശ്ശേരി എന്നിവിടങ്ങളില്‍ എസ്.പി ആയും കണ്ണൂര്‍, കാസര്‍ഗോഡ്, തൊടുപുഴ എന്നിവിടങ്ങളില്‍ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ആയും കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ്.പി, കണ്ണൂര്‍ എസ്.പി, എം.എസ്.പി കമാന്‍ഡന്‍റ്, കോസ്റ്റല്‍ സെക്ക്യൂരിറ്റി ഡി.ഐ.ജി, കൊച്ചി അഡിഷണല്‍ സിറ്റി പോലീസ് കമ്മീഷണര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Articles

Back to top button