KeralaLatestThiruvananthapuram

455 കോടിയുടെ വായ്‌പാ പദ്ധതി, പലിശ മൂന്നുശതമാനം മാത്രമെന്ന് കടകംപളളി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കൊറോണ കാരണം സംസ്ഥാനത്ത് ടൂറിസം മേഖലയില്‍ 25000 കോടിയുടെ നഷ്ടം ഉണ്ടായെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതു മൂലം പതിനായിരങ്ങളാണ് പ്രതിസന്ധിയിലായത്. ഈ സാഹചര്യത്തില്‍ 455 കോടിയുടെ വായ്പ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച്‌ 25 ലക്ഷം രൂപ വരെ സംരംഭകര്‍ക്ക് വായ്പയായി ലഭിക്കും. പലിശയില്‍ 50 ശതമാനം സബ്സിഡിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
ടൂറിസം രം​ഗത്തെ തൊഴിലാളികള്‍ക്ക് കേരളാ ബാങ്ക് വഴി 30000 രൂപ വരെ വായ്പ ലഭിക്കും. 3 ശതമാനം മാത്രം പലിശയേ തൊഴിലാളികളില്‍ നിന്ന് ഈടാക്കൂ. 6 ശതമാനം പലിശ ടൂറിസം വകുപ്പ് വഹിക്കും. ആദ്യ ആറ് മാസം ഇതിന് തിരിച്ചടവില്ലെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button