KeralaLatest

കോവിഡ് വായുവിലൂടെ പടരാനുള്ള ശേഷി 20 മിനിറ്റിനുള്ളില്‍ നഷ്‌ടപ്പെടുമെന്ന് പഠനം

“Manju”

കോവിഡ് 19 പരത്തുന്ന സാഴ്സ് കോവ് 2 വൈറസിന് വായുവിലൂടെ കടന്ന് അണുബാധയുണ്ടാക്കാനുള്ള ശേഷി 20 മിനിറ്റിനുള്ളില്‍ നഷ്‌ടപ്പെടുമെന്ന് പഠനം
വൈറസ് പടരുന്ന വഴികളും ഇത് തടയാനുള്ള മാര്‍​ഗ്​ഗവും കണ്ടെത്താന്‍ നടത്തിയ പഠനം വൈറസ് വായുവിലൂടെ വ്യാപിക്കുന്നതിനെ സ്വാധീനിക്കുന്ന ഘടകങ്ങളും തിരിച്ചറിയാന്‍ ശ്രമിച്ചു. ആദ്യത്തെ അഞ്ച് മിനിറ്റില്‍ തന്നെ വായുവിലൂടെ വൈറസ് പടരാനുള്ള ശേഷി വലിയ തോതില്‍ കുറയുമെന്നും 20 മിനിറ്റിനുള്ളില്‍ ഇത് 10 ശതമാനമായി കുറയുമെന്നും പഠനത്തില്‍ കണ്ടെത്തി.
ഏറ്റവും അടുത്തിടപഴകുമ്പോഴും ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇടപഴകുമ്പോഴുമാണ് വൈറസ് പടരാന്‍ കൂടുതല്‍ സാധ്യതയെന്നാണ് പഠനം പറയുന്നത്. മാസ്ക് ധരിക്കുന്നതും ശാരീരിക അകലം പാലിക്കുന്നതും വാക്സിനേഷന് പുറമേ രോ​ഗവ്യാപനം തടയുന്ന ഘടകങ്ങളാണെന്നാണ് പഠനത്തില്‍ പറയുന്നത്.

Related Articles

Back to top button