IndiaLatest

ബോളിവുഡ് നടന്‍ താരിഖ് ഷാ അന്തരിച്ചു

“Manju”

മുംബൈ:പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ താരിഖ് ഷാ (58) അന്തരിച്ചു. ഏറെനാളായി വൃക്കസംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. തുടര്‍ന്ന് ന്യൂമോണിയ കൂടി പിടിപെട്ടതോടെമുംബൈയിലെ ഒരു സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.വിനോദ് ഖന്ന, ജിതേന്ദ്ര, റീന റോയ്, അനുപം ഖേര്‍ തുടങ്ങിയവര്‍ അഭിനയിച്ച ജനം കുണ്ഡലി സംവിധാനം ചെയ്തത് താരിഖാണ്. ബാഹര്‍ ആനെ തക്കാണ് സംവിധാനം ചെയ്ത മറ്റൊരു ചിത്രം. കാദ്വ സച്ച്‌ എന്നൊരു ടെലിവിഷന്‍ ഷോ സംവിധാനം ചെയ്തിട്ടുണ്ട്. മുംബൈ സെന്‍ട്രല്‍, എഹ്‌സാസ്, ഗുംനാം ഹൈ കൊയി, തുടങ്ങിയവയാണ് താരിഖിന്റെ പ്രശസ്തമായ ചിത്രങ്ങള്‍.പഴയകാല നടി ഷോമ ആനന്ദാണ് ഭാര്യ. മകള്‍: സാറ.

Related Articles

Back to top button