EntertainmentInternationalLatestSports

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ 40 പേര്‍ക്ക് കൂടി ജോലി നഷ്ട്ടം

“Manju”

ശ്രീജ.എസ്

 

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ തൊഴിലാളികളെ പിരിച്ചുവിടുന്നത് തുടരുന്നു. നേരത്തെ കൊറോണ വൈറസ് വരുത്തിവെച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി 160 തൊഴിലാളികളെ പിരിച്ചുവിട്ട ഓസ്ട്രേലിയ കഴിഞ്ഞ ദിവസം 40 തൊഴിലാളികളെ കൂടി പിരിച്ചുവിട്ടു.

കോവിഡ്-19 വരുത്തിവെച്ച സാമ്പത്തിക പ്രതിസന്ധി മൂലം ഇതുവരെ 200 പേരെയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. കൂടാതെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അടുത്ത വര്‍ഷത്തേക്കുള്ള ബഡ്ജറ്റില്‍ നിന്ന് 40 മില്യണ്‍ ഡോളര്‍ വെട്ടികുറക്കാനും തീരുമാനമായിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൊറോണ വൈറസ് വരുത്തിവെച്ച പ്രതിസന്ധിയെ തുടര്‍ന്ന് സി.ഇ.ഓ കെവിന്‍ റോബെര്‍ട്സിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. തുടര്‍ന്ന് നിക്ക് ഹോക്‌ലിയെ താത്കാലിക സി.ഇ.ഓയായും നിയമിച്ചിരുന്നു.

Related Articles

Back to top button