InternationalLatest

കുട്ടികള്‍ക്ക് വാക്സിന്‍ വിതരണം ആരംഭിച്ചു

“Manju”

ജിദ്ദ: സൗദിയില്‍ അഞ്ച് മുതല്‍ പതിനൊന്ന് വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വാക്സിന്‍ വിതരണം ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുട്ടികളുടെ രക്ഷിതാക്കളുടെ സിഹത്തി, തവക്കല്‍ന ആപ്പുകള്‍ മുഖേന ഇവര്‍ക്കുള്ള വാക്സിനേഷന്റെ ബുക്കിങ് എടുക്കണം. കുട്ടികളുടെ വാക്സിന്‍ ഡോസ് മുതിര്‍ന്നവരുടെ ഡോസിന്റെ നേര്‍ പകുതിയായിരിക്കുമെന്നും ഇത് രണ്ട് ഘട്ടങ്ങളായിട്ടായിരിക്കും നല്‍കുകയെന്നും ആരോഗ്യ മന്ത്രാലയം സഹമന്ത്രി ഡോ. അബ്ദുല്ല അസിരി നേരത്തെ അറിയിച്ചിരുന്നു. ഫൈസര്‍ വാക്സിന്‍ ആണ് കുട്ടികളില്‍ കുത്തിവെക്കുക. കോവിഡ് ബാധിച്ച കുട്ടികളുടെ മിക്ക കേസുകളിലും രോഗലക്ഷണങ്ങള്‍ വളരെ കുറവാണ്. അവരില്‍ ഒരു ചെറിയ കൂട്ടം മാത്രമേ ഗുരുതരമായ രോഗങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നുള്ളൂ. പ്രായമായവരോടൊപ്പം അധിവസിക്കുന്നവര്‍ എന്നത് പരിഗണിച്ചാണ് അണുബാധ ഏല്‍ക്കാതിരിക്കാന്‍ കുട്ടികള്‍ക്ക് കൂടി വാക്സിന്‍ വിതരണം ചെയ്യുന്നത്. ഗുരുതരമായ രോഗങ്ങള്‍ തടയുന്നത് ഉള്‍പ്പെടെയുള്ള പ്രതിരോധ കുത്തിവെപ്പിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് വരെ വാക്സിന്‍ ഡോസുകളുടെ വിതരണം തുടരും.

 

Related Articles

Back to top button