IndiaLatest

ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ കുട്ടികളിലും പരീക്ഷിക്കാന്‍ അനുമതി

“Manju”

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ കുട്ടികളില്‍ പരീക്ഷിക്കാന്‍ അനുമതി. രണ്ട് മുതല്‍ 18 വയസ് വരെയുള്ളവരില്‍ ക്ലിനിക്കല്‍ ട്രയലിന് സബ്ജക്‌ട് എക്‌സ്‌പേര്‍ട്ട് കമ്മിറ്റി അനുമതി നല്‍കി. രണ്ടാം ഘട്ടത്തിന്റെ ഫലം പുറത്തുവന്നതിന് ശേഷം മാത്രമേ മൂന്നാം ഘട്ടം തുടങ്ങാവൂ എന്നും നിര്‍ദ്ദേശമുണ്ട്. രാജ്യത്ത് നിലവില്‍ കുട്ടികള്‍ക്ക് കൊറോണ പ്രതിരോധ വാക്‌സിന്‍ നല്‍കുന്നില്ല.
അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയ കൊവാക്‌സിനും കൊവിഷീല്‍ഡും ഇപ്പോള്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് നല്‍കുന്നത്. കൊറോണയുടെ രണ്ടാം തരംഗം യുവാക്കളിലാണ് കൂടുതലായി ബാധിക്കുന്നതെന്ന് വ്യക്തമായതിനെ തുടര്‍ന്നായിരുന്നു 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചത്.

കുട്ടികള്‍ക്ക് നല്‍കുന്ന വാക്‌സിന്റെ ഡോസ് സംബന്ധിച്ചും 2 മുതല്‍ 18 വയസ് വരെയുള്ള എത്ര പേരിലാണ് വാക്‌സിന്‍ പരീക്ഷിക്കേണ്ടത് സംബന്ധിച്ചും ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. രണ്ടാമത്തെ ട്രയലില്‍ 12 മുതല്‍ 65 വരെ പ്രായമുള്ള 380 പേരിലാകും വാക്‌സിന്‍ പരീക്ഷിക്കുക. അതിനിടെ 12 മുതല്‍ 15 വയസുവരെ പ്രായക്കാരായ കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ കാനഡയ്ക്ക് പുറമെ യുഎസും അനുമതി നല്‍കി.

16 വയസിന് മുകളിലുള്ളവര്‍ക്ക് നേരത്തെ തന്നെ പല രാജ്യങ്ങളും ഫൈസര്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങിയിരുന്നു. മുതിര്‍ന്നവര്‍ക്കുള്ള അതേ ഡോസ് തന്നെയാണ് കുട്ടികള്‍ക്കും നല്‍കുന്നത്. കുട്ടികളില്‍ 100 ശതമാനവും ഫലപ്രാപ്ത ലഭിച്ചതിനെ തുടര്‍ന്നാണ് അനുമതി നല്‍കിയത്.

Related Articles

Back to top button