LatestThiruvananthapuram

തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം രൂക്ഷം

“Manju”

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷം. രണ്ട് പേരെ പരിശോധിക്കുന്നതില്‍ ഒരാള്‍ പോസിറ്റീവ് എന്ന നിലയിലാണ് നിലവില്‍ തിരുവനന്തപുരത്തെ രോഗവ്യാപനം. ഇന്നലെ തിരുവനന്തപുരത്ത് 5863 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നഗരപ്രദേശങ്ങളില്‍ കേന്ദ്രീകരിച്ചും ജനവാസ മേഖലകള്‍ കേന്ദ്രീകരിച്ചുമാണ് രോഗവ്യാപനമെന്ന് ജില്ലാ മെഡിക്കല്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 22,946 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,373 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച്‌ അപ്പീല്‍ നല്‍കിയ 54 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,904 ആയി.

Related Articles

Back to top button