InternationalLatest

യുഎന്നില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച്‌ ഇന്ത്യ

“Manju”

ന്യൂയോര്‍ക്ക്: ബോംബെ സ്ഫോടന പരമ്പരകള്‍ക്ക് പിറകില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നുവെന്ന് ഇന്ത്യ. ഈ വര്‍ഷത്തെ അന്താരാഷ്ട്ര തീവ്രവാദവിരുദ്ധ കോണ്‍ഫറന്‍സില്‍ പങ്കെടുക്കവേ ഇന്ത്യന്‍ പ്രതിനിധി ടി എസ് തിരുമൂര്‍ത്തിയാണ് ഐക്യരാഷ്ട്ര സംഘടനയില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്.

‘ബോംബെ സ്ഫോടനങ്ങളില്‍ നിരവധി പേരുടെ ജീവനെടുത്തവര്‍ പാകിസ്ഥാനില്‍ സര്‍ക്കാര്‍ സംരക്ഷണയിലാണ്. പഞ്ചനക്ഷത്ര സൗകര്യങ്ങളോടു കൂടി അവര്‍ എല്ലാരീതിയിലും ജീവിതം ആസ്വദിക്കുന്നു’ അദ്ദേഹം തുറന്നടിച്ചു.
കുപ്രസിദ്ധ തീവ്രവാദി ദാവൂദ് ഇബ്രാഹിം നേതൃത്വം വഹിക്കുന്ന ‘ഡി കമ്പനി’ എന്ന ക്രിമിനല്‍ സിന്‍ഡിക്കേറ്റിനെയാണ് തിരുമൂര്‍ത്തി പരോക്ഷമായി ചൂണ്ടിക്കാട്ടിയത്.

Related Articles

Back to top button